ETV Bharat / state

ആലപ്പുഴ നഗരസഭ ചെയര്‍മാനെതിരെ കൈകൂലി ആരോപണം; ശബ്ദരേഖ പുറത്ത്

author img

By

Published : Jan 22, 2020, 8:22 PM IST

Updated : Jan 22, 2020, 11:55 PM IST

ആലപ്പുഴ ബീച്ചില്‍ എക്‌സ്പോ നടത്താന്‍ അനുമതി തേടിയെത്തിയ ആര്‍ച്ച എന്ന യുവതിയോട് ചെയര്‍മാനും ഡിസിസി അംഗവുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം

ആലപ്പുഴ ബീച്ചില്‍ എക്സ്‌പേ  ആലപ്പുഴ  യുവസംരഭക  ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍  കൈക്കൂലി  alappuzha municipality chairman  entrepreneur  alapuzha beach expo  bribery
ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം; ശബ്ദരേഖ പുറത്തുവിട്ട് യുവസംരഭക

ആലപ്പുഴ: യുവസംരഭകയോട് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ എക്സ്‌പോ നടത്താന്‍ അനുമതി തേടിയെത്തിയ ആര്‍ച്ച എന്ന യുവതിയോടാണ് ചെയര്‍മാനും ഡിസിസി അംഗവുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖയാണ് ആര്‍ച്ച പുറത്തുവിട്ടത്. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ആലപ്പുഴ ബീച്ചില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ തുടങ്ങാന്‍ തുറമുഖ വകുപ്പിന്‍റെ അനുമതിയുമായി ആര്‍ച്ച ആലപ്പുഴയിലെത്തിയത്. എന്നാല്‍, ആലപ്പുഴ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയില്ല. അനുമതി നല്‍കുന്നതിന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍ സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

ആലപ്പുഴ നഗരസഭ ചെയര്‍മാനെതിരെ കൈകൂലി ആരോപണം; യു.ഡി.എഫ് ശബ്ദരേഖ പുറത്തുവിട്ടു

നഗരസഭാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ആര്‍ച്ചയോട് കൈക്കൂലി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നഗരസഭാ ചെയര്‍മാന്‍ സി.പി.എമ്മിന് വേണ്ടി ആനുകൂല്യം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്. നഗരസഭയുടെ അനുമതി ലഭിക്കാത്തതിനെ തുട‌ന്ന് ആര്‍ച്ച ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി അനുമതിയോടെ ഒരു മാസം വൈകിയാണ് എക്സ്പോ തുടങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സ്റ്റാര്‍ട്ടപ്പിനുണ്ടായതെന്ന് ആര്‍ച്ച പറയുന്നു. എന്നാല്‍ ഇപ്പോള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ് എക്സ്പോ നിര്‍ത്തിവയ്ക്കാനാണ് നഗരസഭയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് യുവ സംരംഭക ശബ്ദരേഖ പുറത്തുവിട്ടത്.

എറണാകുളം പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന നീൽ എന്‍റർടെയ്ൻമെന്‍റ്സ് എന്ന സ്ഥാപനമാണ് ആലപ്പുഴയിൽ ഓഷ്യാനസ് എന്ന പേരിൽ അണ്ടർവാട്ടർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.

Intro:Body:ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം, ശബ്ദരേഖ പുറത്തുവിട്ട് യുവസംരഭക

ആലപ്പുഴ: യുവസംരഭകയോട് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ എക്സ്പോ നടത്താന്‍ അനുമതി തേടിയെത്തിയ ആര്‍ച്ച എന്ന യുവതിയോടാണ് ചെയര്‍മാനും ഡിസിസി അംഗവുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ആര്‍ച്ച പുറത്തുവിട്ടു.

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ആലപ്പുഴ ബീച്ചില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ തുടങ്ങാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആര്‍ച്ച ആലപ്പുഴയിലെത്തിയത്. എന്നാല്‍, ആലപ്പുഴ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയില്ല. അനുമതി നല്‍കുന്നതിന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍ സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. നഗരസഭാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ആര്‍ച്ചയോട് കൈക്കൂലി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നഗരസഭാ ചെയര്‍മാന്‍ സി.പി.എമ്മിന് വേണ്ടി ആനുകൂല്യം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.

നഗരസഭയുടെ അനുമതി ലഭിക്കാത്തതിനെ തുട‌ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുമതിയോടെ ഒരു മാസം വൈകി എക്സപോ തുടങ്ങിത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സ്റ്റാര്‍ട്ടപ്പിനുണ്ടായതെന്ന് ആര്‍ച്ച പറയുന്നു. എന്നാല്‍ ഇപ്പോള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് എക്സ്പോ നിര്‍ത്തിവെയ്ക്കാണ് നഗരസഭയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് യുവ സംരംഭക ശബ്ദരേഖ പുറത്തുവിട്ടത്. എറണാകുളം പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന നീൽ എന്റർടെയ്ൻമെന്റ്സ് എന്ന സ്ഥാപനമാണ് ആലപ്പുഴയിൽ ഓഷ്യാനസ് എന്ന പേരിൽ അണ്ടർവാട്ടർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.

(ശബ്ദരേഖ വാട്സാപ്പിൽ അയച്ചിട്ടുണ്ട്)Conclusion:
Last Updated : Jan 22, 2020, 11:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.