ETV Bharat / state

അതിഥി തൊഴിലാളികൾക്ക് സഹായം: ഡിസിസിയുടെ അക്കൗണ്ടിൽ പണമില്ലെന്ന് പ്രചരണം - DCC BANK ACCOUNT

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കാത്തലിക് സിറിയൻ ബാങ്കിന്‍റെ ആലപ്പുഴ മുല്ലക്കൽ ശാഖയിൽ ആവശ്യത്തിന് പണമില്ലെന്നാണ് പ്രചരണം.

അതിഥി തൊഴിലാളി  ALLEGATIONS  DCC BANK ACCOUNT  ALAPPUZHA DCC
ആലപ്പുഴ ഡിസിസിയുടെ അക്കൗണ്ടിൽ പണമില്ലെന്ന് പ്രചരണം
author img

By

Published : May 6, 2020, 8:25 PM IST

ആലപ്പുഴ: അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ആലപ്പുഴ ഡിസിസിയുടെ അക്കൗണ്ടിൽ പണമില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന് വാഗ്‌ദാനവുമായെത്തിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കാത്തലിക് സിറിയൻ ബാങ്കിന്‍റെ ആലപ്പുഴ മുല്ലക്കൽ ശാഖയിൽ ആവശ്യത്തിന് പണമില്ലെന്നാണ് പ്രചരണം.

ഡിസിസിയുടെ പേരിലുള്ള 0001 0404 7396 1950 01 എന്ന അക്കൗണ്ടിൽ, തുക വാഗ്‌ദാനം ചെയ്‌ത സമയത്ത് ലഭ്യമായ ലഡ്‌ജർ ബാലൻസ്‌ 3,86,000 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബീന സണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. തുടർന്ന് ആയിരത്തോളം പേരാണ് ഈ പോസ്റ്റ് പങ്കുവെക്കുകയും ഇത്തരത്തിൽ സമാനമായ പോസ്റ്റുകൾ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തത്. ആരോപണങ്ങൾക്ക് ഡിസിസി പ്രസിഡന്‍റ് മറുപടി പറയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.