ETV Bharat / state

പണപ്പിരിവ് ആരോപണം; ഓമനക്കുട്ടനെ സന്ദര്‍ശിച്ച് ആരിഫ് എംപി

author img

By

Published : Aug 19, 2019, 4:23 AM IST

ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഓമനകുട്ടൻ തന്‍റെ കടമയാണ് നിർവഹിച്ചതെന്ന് ആരിഫ് എംപി

പണപ്പിരിവ് ആരേപണം; ഓമനക്കുട്ടനെ സന്ദര്‍ശിച്ച് ആരിഫ് എംപി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഓമനക്കുട്ടനെന്ന് അഡ്വ എ എം ആരിഫ് എംപി പറഞ്ഞു. ഓമനക്കുട്ടന്‍റെ കാര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടായത് വൈകാരിക പ്രതികരണമായിരുന്നു. ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഓമനകുട്ടൻ തന്‍റെ കടമയാണ് നിർവഹിച്ചത്. പ്രളയ ദുരിതാശ്വാസത്തിൽ ഓമനക്കുട്ടൻ നൽകിയ പങ്ക് വളരെ വലുതാണെന്നും ആരിഫ് പറഞ്ഞു. ചേർത്തല കുറുപ്പൻകുളങ്ങര ദുരിതാശ്വാസ ക്യാമ്പിൽ ഓമനക്കുട്ടനേയും മറ്റ് അന്തേവാസികളേയും സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ നിയപ്രകാരം കേസെടുക്കണമെന്ന് എംപിയോടും ജില്ലാ കലക്ടർ ഡോ അദീലാ അബ്ദുള്ളയോടും ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.

Intro:nullBody:ഉണ്ടായത് വൈകാരിക പ്രതികരണമെന്ന് ആരിഫ് എംപി; വീഡിയോ എടുത്തവർക്കെതിരെ കേസ് എടുക്കണമെന്ന് ഓമനക്കുട്ടൻ

ആലപ്പുഴ : ചേർത്തല കുറുപ്പൻകുളങ്ങര ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഓമനക്കുട്ടന്റെ കാര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുണ്ടായത് വൈകാരിക പ്രതികരണമായിരുന്നു എന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ്.

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് എന്ന് കേട്ടപ്പോൾ നന്മയുള്ള സമൂഹത്തിൽനിന്ന് നീചമായ പ്രവർത്തകർക്ക് നേരെ ഉണ്ടായ വൈകാരിക പ്രതികരണം മാത്രമായിരുന്നു ഓമനക്കുട്ടനെതിരെയുണ്ടായത്. എന്നാൽ എന്നാൽ അദ്ദേഹം നിരപരാധിയാണ് എന്ന് മനസ്സിലായപ്പോൾ നെഞ്ചോട് ചേർത്തു പിടിക്കുന്ന മലയാളിയുടെ നന്മയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഓമനകുട്ടൻ തന്റെ കടമയാണ് നിർവഹിച്ചത്. പ്രളയ ദുരിതാശ്വാസത്തിൽ ഓമനക്കുട്ടൻ നൽകിയ വലിയ പങ്ക് വളരെ വലുതാണ് എന്നും ആരിഫ് പറഞ്ഞു. ചേർത്തല കുറുപ്പൻകുളങ്ങര ദുരിതാശ്വാസ ക്യാമ്പിൽ എത്തി ഓമനക്കുട്ടനേയും മറ്റ് അന്തേവാസികളിൽ സന്ദർശിച്ച ശേഷമായിരുന്നു ആരിഫിന്റെ പ്രതികരണം.

സമൂഹത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കും വിധം വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ നിയപ്രകാരം കേസെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ തന്നെ ഇത്തരക്കാർക്ക് നൽകണമെന്നും തന്നെ സന്ദർശിച്ച ആരിഫ് എംപിയോടും ജില്ലാ കളക്ടർ ഡോ. അദീലാ അബ്ദുള്ളയോടും ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.