ETV Bharat / state

കൊവിഡ് പ്രതിരോധം; സംയുക്ത വാഹന പരിശോധനയ്ക്ക് തുടക്കം

സമ്പർക്കം മൂലം രോഗവ്യാപന തോത് ഉയരുന്ന സാഹചര്യത്തിൽ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സ്ക്വാഡ് അംഗങ്ങൾ ബോധവത്ക്കരണവും നടത്തുന്നുണ്ട്.

latest covid 19  കൊവിഡ് പ്രതിരോധം; സംയുക്ത വാഹന പരിശോധനക്ക് തുടക്കം  latest alappuzha
കൊവിഡ് പ്രതിരോധം; സംയുക്ത വാഹന പരിശോധനക്ക് തുടക്കം
author img

By

Published : Aug 8, 2020, 5:56 PM IST

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സേഫ് കേരളാ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധനക്ക് ജില്ലയിൽ തുടക്കമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാസഞ്ചർ ഓട്ടോറിക്ഷകളിലും ടാക്‌സികളിലും പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ തിരിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ജില്ലയിലെ എല്ലാ സ്റ്റാൻഡുകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്.

latest covid 19  കൊവിഡ് പ്രതിരോധം; സംയുക്ത വാഹന പരിശോധനക്ക് തുടക്കം  latest alappuzha
കൊവിഡ് പ്രതിരോധം; സംയുക്ത വാഹന പരിശോധനക്ക് തുടക്കം

വാഹന ഡ്രൈവർമാരുടെ സമ്പർക്കം മൂലം രോഗവ്യാപന തോത് ഉയരുന്ന സാഹചര്യത്തിൽ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സ്ക്വാഡ് അംഗങ്ങൾ ബോധവത്ക്കരണവും നടത്തുന്നുണ്ട്. നിലവിൽ ജില്ലയിൽ മൂന്ന് സ്ക്വാഡുകളാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ജില്ലയിലെ 90 ശതമാനത്തോളം യാത്ര വാഹനത്തിലും ക്യാബിൻ തിരിച്ചിട്ടുണ്ട്. എല്ലാ യാത്ര വാഹനങ്ങളിലും യാത്രക്കാരുടെ വിവരങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കണം. ഡ്രൈവർ ഫേസ് മാസ്‌ക്‌ ധരിക്കേണ്ടതും സ്റ്റാൻഡിൽ സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. വരും ദിവസങ്ങളിൽ ജില്ലയിലുടനീളം എല്ലാ സ്റ്റാൻഡുകളിലും ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സംയുക്ത സ്ക്വാഡ് പരിശോധിച്ച് ഉറപ്പ് വരുത്തും.

സംയുക്ത സ്ക്വാഡ് പരിശോധനയിൽ അസിസ്റ്റന്‍റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശീജി നമ്പൂതിരി, ജിതിൻ പിഎസ്., ശരത് എസ്, ശരൺ കുമാർ എസ്എൻ, അനു കെ ചന്ദ്രൻ, ശ്രീകുമാർ കെ, വിനീത് വിജയകുമാർ, അജീഷ് പിഎ, സതീഷ് എസ്, വിനീത് വി എന്നിവർ പങ്കെടുത്തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.