ETV Bharat / state

ആലപ്പുഴ നഗരസഭ തിരിച്ച് പിടിക്കുമെന്ന് ഇടത് മുന്നണി

ജനറൽ സീറ്റുകളിൽ പോലും സ്‌ത്രീകൾക്ക് അവസരം നൽകിയാണ് ഇത്തവണ വിജയപോരാട്ടത്തിന് എൽഡിഎഫ് ഇറങ്ങുന്നത്.

author img

By

Published : Dec 8, 2020, 1:23 AM IST

ALAPPUZHA_MUNICIPALITY_STORY  ALAPPUZHA_MUNICIPALITY_LDF CANDIDATES  ആലപ്പുഴ നഗരസഭ  എൽഡിഎഫ്
ആലപ്പുഴ നഗരസഭ തിരിച്ച് പിടിക്കുമെന്ന് ഇടത് മുന്നണി

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആലപ്പുഴ നഗരത്തിലെ എൽഡിഎഫ് ക്യാമ്പ്. കഴിഞ്ഞ തവണ തുച്ഛമായ ഭൂരിപക്ഷത്തിൽ കൈവിട്ട നഗരസഭാ ഭരണം എൽഡിഎഫ് ഇത്തവണ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ജനറൽ സീറ്റുകളിൽ പോലും സ്‌ത്രീകൾക്ക് അവസരം നൽകിയാണ് ഇത്തവണ വിജയപോരാട്ടത്തിന് എൽഡിഎഫ് ഇറങ്ങുന്നത്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ശ്വേതാ എസ് കുമാറിനെ തിരുമല വാർഡിലും എസ്എഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗം ഗോപിക വിജയകുമാറിനെ ആശ്രമം വാർഡിലും നിർത്തി വാർഡ് നിലനിർത്താമെന്ന കണക്കുകൂട്ടലിലാണ് ഇടതുപാളയം. കന്നിയംങ്കമാണെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും പ്രചാരണ വേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സ്ഥാനാർഥികൾ പറയുന്നു. എൽഡിഎഫ് സർക്കാരിന്‍റെ വികസന - ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നഗരസഭാ പ്രദേശത്തെ മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും കാഴ്ചവെച്ച പ്രവർത്തനങ്ങളും മുൻനിർത്തിയാണ് എൽഡിഎഫ് വോട്ടർമാരെ സമീപിക്കുന്നതെന്ന് സ്ഥാനാർഥികൾ പറയുന്നു.

അതെ സമയം മികച്ച സ്ഥാനാർഥികളെ അണിനിരത്തി നഗരസഭാ ഭരണം നിലനിർത്താനാണ് യുഡിഎഫ് ശ്രമം. പലയിടത്തും വെൽഫെയർ പാർട്ടി സഹകരണമുണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. ചെയർമാനായിരുന്ന ഇല്ലില്ലൽ കുഞ്ഞുമോന്റെ വികസന പ്രവർത്തനങ്ങളും കൊവിഡ് കാലത്തെ നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളും എടുത്തുകാട്ടിയാണ് യുഡിഎഫ് വോട്ട് അഭ്യർഥിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.