ETV Bharat / state

സമരങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കൾ കൊവിഡ് പരത്തിയെന്ന് എ. വിജരാഘവൻ - എ. വിജരാഘവൻ

ആലപ്പുഴയിൽ നടത്തിയ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ.

alappuzha LDF_BAHUJANA_KOOTTAYMA  LDF_BAHUJANA_KOOTTAYMA  ആലപ്പുഴ  എ. വിജരാഘവൻ
സമരങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കൾ കൊവിഡ് പരത്തിയെന്ന് എ. വിജരാഘവൻ
author img

By

Published : Sep 30, 2020, 1:42 AM IST

ആലപ്പുഴ : സംസ്ഥാനത്ത് അടുത്തിടെ നടന്ന സമരങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കൾ കൊവിഡ് രോഗം പരത്തിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജരാഘവൻ ആരോപിച്ചു. സംസ്ഥാനത്ത് രോഗവ്യാപനത്തിന് ശ്രമിച്ച കോൺഗ്രസും യുഡിഎഫ് നേതാക്കളും ആദ്യം ചെയ്തത് പൊലീസുകാർക്ക് രോഗം പകർന്ന് നൽകുക എന്നതാണ്. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. ഇതുവഴി സംസ്ഥാനത്തെ സമാധാനന്തരീക്ഷവും തകർത്ത് നാട്ടിൽ കുഴപ്പങ്ങൾ സൃഷിക്കാം. ഇതാണ് വാളയാറിലും സെക്രട്ടേറിയറ്റ് പടിക്കലും ഉൾപ്പടെ യുഡിഎഫ് ശ്രമിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ നടത്തിയ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കൾ കൊവിഡ് പരത്തിയെന്ന് എ. വിജരാഘവൻ
കോൺഗ്രസ് ബിജെപിയെ കൂട്ടുപിടിച്ച് വിമോചന സമരത്തിൻ്റെ പുതു രൂപത്തിന് ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ കോവിഡ് പരത്തിയതിൽ മുഖ്യപങ്കുവഹിച്ചത് ഇവിടുത്തെ യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുകയാണ് എന്നും എൽ ഡി എഫ് കൺവീനർ പരിഹസിച്ചു. സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് - ബിജെപി കക്ഷികൾ നടത്തുന്ന അപവാദ - അക്രമപ്രവർത്തനങ്ങൾക്കെതിരെ നടത്തിയ ബഹുജന കൂട്ടായ്മയിൽ എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്‍റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്‌, എൽഡിഎഫ് വിവിധ ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.