ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്‌എഫ്‌ഇ അസിസ്‌റ്റന്‍റ് മാനേജർ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ആഷിഖിനെയാണ് ഇന്ന്(29.07.2022) രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്‌തത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കെഎസ്‌എഫ്‌ഇ മുഹമ്മ ഈവനിങ് ബ്രാഞ്ച് അസിസ്‌റ്റന്‍റ് മാനേജറാണ് ആഷിഖ്. ബ്രാഞ്ചിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആഷിഖിന്‍റെ മേൽ കുറ്റം ആരോപിച്ചിരുന്നു. പണം തിരിച്ചടയ്‌ക്കേണ്ടത് ആഷിഖിന്‍റെ ബാധ്യതയാണെന്ന നിലയിൽ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നതായി ആഷിഖിന്‍റെ കുടുംബം പറഞ്ഞു.
ഇതേ തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ആഷിഖിന്‍റെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.