ആലപ്പുഴ: ജില്ലാ കലക്‌ടർ എ.അലക്‌സാണ്ടർ ചേർത്തല അന്ധകാരനഴി സന്ദർശിച്ചു. കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തേട്ടപ്പള്ളി, തണ്ണീർമുക്കം, അന്ധകാരനഴി എന്നിവിടങ്ങളിൽ നീരൊഴുക്ക് ശക്തമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും കുട്ടനാട്ടിൽ വെള്ളപ്പൊക്കെ ഭീഷണി ഒഴിഞ്ഞിട്ടില്ല. കാലവർഷമെത്തുന്നതിന് മുമ്പ് മുൻകരുതൽ നടപടികൾ കാര്യക്ഷമമാക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായാണ് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതെന്ന് കലക്‌ടർ പറഞ്ഞു.
ചേർത്തല തഹസീൽദാർ പി.ജി. രാജേന്ദ്രബാബു, പട്ടണക്കാട് വില്ലേജ് ഓഫീസർ വി.ഉദയൻ, മൈനർ ഇറിഗേഷൻ അസി.എക്സി.എഞ്ചിനീയർ ലാൽജി വിസി, ഓവർസീയർ ഉദയകുമാർ തുടങ്ങിയവരും അന്ധകാരനഴിയിൽ എത്തിയിരുന്നു.