ആലപ്പുഴയിൽ 340 പേർക്ക് കൂടി കൊവിഡ് - കൊവിഡ് 19
ജില്ലയിൽ 338 പേരുടെ പരിശോധനാഫലം നെഗറ്റീവായി
![ആലപ്പുഴയിൽ 340 പേർക്ക് കൂടി കൊവിഡ് ആലപ്പുഴ Alappuzha Covid 19 കൊവിഡ് 19 Kovid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9238361-242-9238361-1603128296121.jpg?imwidth=3840)
ആലപ്പുഴയിൽ 340 പേർക്ക് കൂടി കൊവിഡ്
ആലപ്പുഴ: ജില്ലയിൽ 340 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. 333 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ 338 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 18,030 പേർ രോഗ മുക്തി നേടി. നിലവിൽ ജില്ലയിൽ ആകെ 6701 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.