ആലപ്പുഴ: ജില്ലയിൽ 521 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 4 പേർ വിദേശത്തു നിന്നും വന്നവരാണ്. 506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടൊപ്പം 11 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 16614 ആയി. ജില്ലയിൽ നിലവിൽ 6200 പേർ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തിൽ വന്ന വർധനവ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിർദേശിച്ചു.
ആലപ്പുഴയിൽ 521 പേർക്ക് കൂടി കൊവിഡ് - COVID_UPDATE_
രോഗമുക്തരായവരുടെ എണ്ണം 16614 ആയി
![ആലപ്പുഴയിൽ 521 പേർക്ക് കൂടി കൊവിഡ് ALAPPUZHA COVID_UPDATE_ ആലപ്പുഴ COVID_UPDATE_ ആരോഗ്യപ്രവർത്തകർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9190221-thumbnail-3x2-alappuzha.jpg?imwidth=3840)