ETV Bharat / state

ആലപ്പുഴയില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നഗരത്തില്‍ പ്രകടനവുമായി ബിജെപി പ്രവര്‍ത്തകരും - മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്

gold smuggling case protest  alappuzha gold smuggling case protest  സ്വര്‍ണക്കടത്ത് കേസില്‍ പ്രതിഷേധം  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം  യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കളക്‌ട്രേറ്റ് മാര്‍ച്ച്
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നഗരത്തില്‍ പ്രകടനവുമായി ബിജെപി പ്രവര്‍ത്തകര്‍
author img

By

Published : Jun 10, 2022, 3:20 PM IST

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേട് മറികടന്ന് കളക്‌ട്രേറ്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു

കേരളത്തിൽ നടക്കുന്നത് പൊലീസ് രാജാണെന്നും സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കള്ളക്കടത്ത് നടത്തുന്നുവെന്നും മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് നടപടികളെയും അദ്ദേഹം കുറ്റപ്പെടുത്തി. ഡിസിസി അധ്യക്ഷൻ ഡി ബാബു പ്രസാദ്, കെപിസിസി - ഡിസിസി ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

നഗരത്തിലിറങ്ങി ബിജെപി പ്രവര്‍ത്തകര്‍: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാശ്യപ്പെട്ട് ബിജെപിയും ജില്ലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ജില്ലാ കോടതിക്ക് സമീപത്ത് നിന്നാരംഭിച്ച മാർച്ച് നഗരത്തിലൂടെ പ്രകടനമായി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്.

കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ഭരണത്തിൻ്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച വ്യക്തിയാണ് മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് എന്നത് കേരളത്തിന് തന്നെ അപമാനമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് മാര്‍ച്ചിന് പിന്നാലെ നടന്ന യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ച ബിജെപി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ആർ ഉണ്ണികൃഷ്‌ണൻ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീന കൃഷ്‌ണകുമാർ, യുവമോർച്ച ജില്ലാ സെക്രട്ടറി ശരത് പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

Also Read: മുഖ്യമന്ത്രിയുടെ രാജി: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.