ആലപ്പുഴ: തൊഴിൽമേഖല മാറ്റത്തിന് വിധേയമാണെന്നും പഠനത്തിലൂടെയും പരിശീലനത്തിലൂടെയും വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള നൈപുണ്യം വിദ്യാർഥികൾ നേടണമെന്നും ആലപ്പുഴ ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള. കലക്‌ട്രേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച 'ബ്രിഡ്ജ്- 19 ഇൻഡസ്ട്രീ അക്കാദമിയ മീറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്‌ടർ.
പുതിയ സാഹചര്യത്തിന് അനുസരിച്ച് അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ കോളജ് തലം വരെ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം വഴി ചെയ്യുന്നത്. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളുടെ പരിശീലനത്തിന് സൗകര്യം ഒരുക്കുന്നുണ്ട്. ഇത് വിദ്യാർഥികൾക്ക് മുതൽക്കൂട്ടാണ്. ബ്രിഡ്ജ് പോലുള്ള ശിൽപശാല അതിന് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.