ETV Bharat / state

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; ആശംസകൾ നേർന്ന് ഫഹദും ചാക്കോച്ചനും - fahad fazil

ചലച്ചിത്ര രംഗത്തെ ആലപ്പുഴയുടെ താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് ഉദ്ഘാടനവേളയിൽ ആശംസകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം  ആശംസകൾ നേർന്ന് ഫഹദും ചാക്കോച്ചനും  ഫഹദ് ഫാസിൽ  കുഞ്ചാക്കോ ബോബൻ  Alappuzha bypass inauguration  fahad fazil  kunchacko boban
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; ആശംസകൾ നേർന്ന് ഫഹദും ചാക്കോച്ചനും
author img

By

Published : Jan 28, 2021, 12:24 AM IST

ആലപ്പുഴ : പതിറ്റാണ്ടുകൾ നീണ്ട ആലപ്പുഴക്കാരുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാകുമ്പോൾ ആലപ്പുഴയിലുള്ള സൂപ്പർതാരങ്ങളും ആശംസകളുമായി എത്തിയിരിക്കുകയാണ്. ചലച്ചിത്ര രംഗത്തെ ആലപ്പുഴയുടെ താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് ഉദ്ഘാടനവേളയിൽ ആശംസകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്. ആശംസകൾ നേർന്നുള്ള ഇരുവരുടേയും സെൽഫി വീഡിയോകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറലാണ്.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; ആശംസകൾ നേർന്ന് ഫഹദും ചാക്കോച്ചനും

കുട്ടിക്കാലത്ത് ഏറെ ചർച്ച ചെയ്തിട്ടുള്ള ഒന്നാണ് ആലപ്പുഴ ബൈപ്പാസ് എന്നും ഇത് പെട്ടെന്ന് യാഥാർത്ഥ്യമാവുന്നു എന്നറിയുമ്പോൾ ഏറെ സന്തോഷം തോന്നുന്നു എന്നാണ് ഫഹദ് പ്രതികരിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ യാത്രാനുഭവങ്ങളിൽ ഒന്നായിരിക്കും ആലപ്പുഴ ബൈപ്പാസിലൂടെയുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാവുന്നത് എന്നാണ് ചാക്കോച്ചന്‍റെ പ്രതികരണം. ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ കാത്തിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.