ആലപ്പുഴ: കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച നിയമസഭയിൽ സ്വീകരിച്ചതെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി എന്താണെന്ന് ചോദിച്ചാൽ ശൂന്യതയെന്നേ പറയാനാവൂ. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ലിജു കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആലപ്പുഴയില്‍ നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം..മുരളി, ഡി. സുഗതൻ, എ.എ ഷുക്കൂർ, ജോൺസൺ എബ്രഹാം, കോശി.എം കോശി, തുടങ്ങിയവർ ഉപവാസത്തിന് നേതൃത്വം നൽകി.
മുഖ്യമന്ത്രിയുടേത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന സമീപനമെന്ന് അഡ്വ. എം. ലിജു - അഡ്വ. എം ലിജു
കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആലപ്പുഴയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു.