ETV Bharat / state

ആലപ്പുഴയിലെ വിഷയങ്ങള്‍ പത്രവാര്‍ത്ത മാത്രമെന്ന് എ വിജയരാഘവന്‍ - ജി സുധാകരൻ

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുവെന്നാണ് സിപിഎം വിലയിരുത്തന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഇന്നലെ ജി സുധാകരനെതിരെ ആലപ്പുഴയിലെ പുന്നപ്ര സമരഭൂമി വാര്‍ഡിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

A Vijayaraghavan on CPM organizational issues in Alappuzha  ആലപ്പുഴയിലെ സിപിഎം സംഘടനാ വിഷയങ്ങള്‍  എ വിജയരാഘവന്‍  സിപിഎം സംസ്ഥാന സെക്രട്ടറി  CPM State Secretary  ജി സുധാകരൻ  യു പ്രതിഭയുടെ പോസറ്റ്
ആലപ്പുഴയിലെ സിപിഎം സംഘടനാ വിഷയങ്ങള്‍ പത്രവാര്‍ത്ത മാത്രമെന്ന് എ വിജയരാഘവന്‍
author img

By

Published : Apr 23, 2021, 7:34 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരനെതിരായ പ്രതിഷേധമടക്കമുള്ള സംഘടനാ വിഷയങ്ങള്‍ പത്രവാര്‍ത്ത മാത്രമെന്ന് സിപിഎം സംസംഥാന സെക്രട്ടറി എ.വിജയരാഘവന്‍. വിവാദങ്ങള്‍ പത്രവാര്‍ത്തയിലൂടെ വന്നത് മാത്രമാണ്. അല്ലാതെ ഗുരുതരമായ സംഘടാന വിഷയങ്ങള്‍ ആലപ്പുഴ സിപിഎമ്മില്‍ ഇല്ല. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മികച്ച വിജയം നേടുമെന്നാണ് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇത് പരിഗണിച്ചാണ് വിജയമുറപ്പെന്ന വിലയിരുത്തലില്‍ സിപിഎം എത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇന്നലെ ജി സുധാകരനെതിരെ ആലപ്പുഴയിലെ പുന്നപ്ര സമരഭൂമി വാര്‍ഡിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജി സുധാകരന്‍ വര്‍ഗവഞ്ചകനാണെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. സുധാകരന്‍റെ പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം.

Also read: സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പ്രതിഷേധം

ഇത് കൂടാതെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സിപിഎം സ്ഥാനാർഥിയും കായംകുളം സിറ്റിങ് എംഎൽഎയുമായ യു പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്'. എന്നാൽ പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമന്‍റുകൾ വന്നതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചു. മന്ത്രി ജി സുധാകരനെ ലക്ഷ്യം വെച്ചാണ് ഇതെന്ന് ആക്ഷേപമുയർന്നപ്പോൾ എംഎൽഎ പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്‍റെ ചിത്രമിട്ട് തടിതപ്പിയിരുന്നു.

Also read: പ്രതിഭയെ തള്ളി സിപിഎം ; ഫേസ്ബുക്ക് പോസ്റ്റില്‍ പാർട്ടി വിശദീകരണം തേടിയേക്കും

Also read: ജി സുധാകരനെതിരെ ഒളിയമ്പുമായി പ്രതിഭ ; പ്രതിഷേധമുയർന്നതോടെ പോസ്റ്റ് മുക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.