ETV Bharat / state

ചേർത്തല നഗരസഭയ്ക്ക് 79 കോടിയുടെ ബജറ്റ്

author img

By

Published : Feb 20, 2021, 7:18 PM IST

ചേർത്തല നഗരത്തിലെ മാലിന്യകൂമ്പാരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള മാലിന്യ സംസ്‌കരണ പദ്ധതിക്ക് ബജറ്റിൽ വലിയ പരിഗണന നൽകിയിട്ടുണ്ട്.

ചേർത്തല നഗരസഭയ്ക്ക് 79 കോടിയുടെ ബജറ്റ്  ചേർത്തല നഗരസഭ വാർത്ത  ചേർത്തല നഗരസഭ  79 കോടിയുടെ ബജറ്റ്  79 crore Cherthala municipality budget  Cherthala municipality budget  Cherthala municipality
ചേർത്തല നഗരസഭയ്ക്ക് 79 കോടിയുടെ ബജറ്റ്

ആലപ്പുഴ: സമ്പൂർണ പാർപ്പിട പദ്ധതിക്കും മാലിന്യ നിർമാർജന പദ്ധതിക്കും മുൻഗണന നൽകി അവതരിപ്പിച്ച ബജറ്റിന് കൗൺസിലിൻ്റെ അംഗീകാരം. ചേർത്തല നഗരത്തിൻ്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് ചെയർപേഴ്‌സൺ ഷേർളി ഭാർഗ്ഗവനും വൈസ് ചെയർമാൻ ടി.എസ്. അജയകുമാറും പറഞ്ഞു. ചേർത്തല നഗരത്തിലെ മാലിന്യകൂമ്പാരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള മാലിന്യ സംസ്‌കരണ പദ്ധതിക്ക് ബജറ്റിൽ വലിയ പരിഗണന നൽകിയിട്ടുണ്ട്.

ചേർത്തല നഗരസഭയ്ക്ക് 79 കോടിയുടെ ബജറ്റ്

വീടുകളിലും, സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണത്തിനുള്ള പ്രത്യേക സംവിധാനം ഒരുക്കും. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ ഹരിതശ്രീഭവന പദ്ധതി നടപ്പാക്കും. സെപ്റ്റേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ്, ഗ്യാസ് ക്രിമിറ്റോറിയം, എന്നിവയും ലക്ഷ്യമിടുന്നു. സമ്പൂർണ്ണ കുടിവെള്ളപദ്ധതി നടപ്പാക്കും. സ്വയം തൊഴിൽ പദ്ധതിക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എ.എസ്.സാബു, ജി.രഞ്ജിത്, സ്മിത സന്തോഷ്, ലിസി ടോമി, ഷീജ സന്തോഷ്, നഗരസഭ സെക്രട്ടറി കെ.എസ്. അരുൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.