ETV Bharat / sports

പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ, സുഹാസ് യതിരാജ് ഫൈനലിൽ - പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍

നോയ്‌ഡയിലെ ജില്ല മജിസ്‌ട്രേറ്റാണ് ഐ.എ.എസുകാരനായ സുഹാസ്

പാരാലിമ്പിക്‌സ്  Tokyo Paralympics  സുഹാസ് യതിരാജ്  Suhas Yathiraj  പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍
പാരാലിമ്പിക്‌സ്; ബാഡ്‌മിന്‍റണിൽ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ, സുഹാസ് യതിരാജ് ഫൈനലിൽ
author img

By

Published : Sep 4, 2021, 11:22 AM IST

ടോക്കിയോ : പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ച് സുഹാസ് യതിരാജ് ഫൈനലിൽ. പുരുഷൻമാരുടെ ബാഡ്‌മിന്‍റണ്‍ എസ് എൽ 4 വിഭാഗത്തിലാണ് സുഹാസ് വിജയം കുറിച്ചത്. സെമിയില്‍ ഇന്‍ഡോനേഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 21-9, 21-15.

ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്‌ഡ ജില്ല മജിസ്‌ട്രേറ്റാണ്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് സുഹാസ്. 31 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തിൽ തികച്ചും ഏകപക്ഷീയ വിജയമായിരുന്നു സുഹാസിന്‍റേത്. ഫൈനലിൽ ഫ്രാൻസിന്‍റെ ലൂക്കാസ് മസൂറിനെയാണ് സുഹാസ് നേരിടുക. ഈ ഇനത്തിലെ ലോക ഒന്നാം നമ്പര്‍ താരമാണ് മസൂര്‍.

ALSO READ: പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ മെഡലുറപ്പിച്ച് ഇന്ത്യ, പ്രമോദ് ഭഗത് ഫൈനലിൽ

നേരത്തേ പുരുഷന്മാരുടെ ബാഡ്‌മിന്‍റണ്‍ എസ് എല്‍ 3 വിഭാഗത്തിൽ പ്രമോദ് ഭഗത് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചിരുന്നു. ജപ്പാന്‍റെ ദയ്‌സുകി ഫുജിഹരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ബ്രിട്ടന്‍റെ ലോക രണ്ടാം നമ്പര്‍ താരം ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്‍റെ എതിരാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.