ETV Bharat / sports

പാരാലിമ്പിക്‌സ് : വെള്ളിയിലേക്ക് ചാടി നിഷാദ് കുമാർ, ഇന്ത്യക്ക് രണ്ടാം മെഡൽ - നിഷാദ് കുമാർ ഹൈജംപ്

ഹൈജംപിൽ 2.06 മീറ്റർ ചാടിയാണ് നിഷാദ് കുമാർ വെള്ളിമെഡൽ കരസ്ഥമാക്കിയത്

Tokyo Paralympics  പാരാലിമ്പിക്‌സ്  നിഷാദ് കുമാർ  നിഷാദ് കുമാറിന് വെള്ളി  Nishad Kumar wins silver medal in Paralympics  ഹൈജംപിൽ ഇന്ത്യക്ക് വെള്ളി  പാരാലിമ്പിക്‌സ് ഹൈജംപിൽ ഇന്ത്യക്ക് വെള്ളി  ഏഷ്യാൻ റെക്കോർഡ്  നിഷാദ് കുമാർ ഹൈജംപ്  Nishad Kumar high jump
പാരാലിമ്പിക്‌സ്; വെള്ളിയിലേക്ക് ചാടി നിഷാദ് കുമാർ, ഇന്ത്യക്ക് രണ്ടാം മെഡൽ
author img

By

Published : Aug 29, 2021, 6:04 PM IST

ടോക്കിയോ : പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഹൈജംപിൽ നിഷാദ് കുമാറാണ് വെള്ളി നേടിയത്. 2.06 മീറ്റർ ചാടിയാണ് താരം വെള്ളിമെഡൽ കരസ്ഥമാക്കിയത്.

കൂടാതെ താരം ഈയിനത്തിൽ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. ഇന്ത്യയുടെ മറ്റൊരു താരം രാംപാൽ ചാഹർ 1.94 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി.

യു.എസ്.എയുടെ റോഡറിക് ടൗൺസെൻഡ്, ഡാളസ് വൈസ് എന്നിവർ യഥാക്രമം സ്വർണവും വെങ്കലവും നേടി. ടൗൺസെൻഡ് 2.15 മീറ്റർ ചാടിയപ്പോൾ വൈസ് 2.06 മീറ്റർ ഉയരം രേഖപ്പെടുത്തി.

നിഷാദ്, വൈസും ഒരേ ദൂരമാണ് ചാടിയതെങ്കിലും ആദ്യ ശ്രമത്തിൽ 2.02 മാർക്ക് കടന്നതിനാൽ നിഷാദിന് വെള്ളി ലഭിക്കുകയായിരുന്നു.

ALSO READ: പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍

നേരത്തെ വനിത ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിന പട്ടേൽ വെള്ളി സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്.

പാരാലിമ്പിക്‌ ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.