ടോക്കിയോ: ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സുമിത് നാഗലിന് തോല്‍വി. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവിനോടാണ് നാഗല്‍ തോവില്‍ വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-2, 6-1 എന്ന സ്കോറിനായിരുന്നു നാഗലിന്‍റെ തോല്‍വി.
ഒരുമണിക്കൂര്‍ ആറ് മിനിട്ടാണ് മത്സരം നീണ്ട് നിന്നത്. അതേസമയം ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്താന്‍റെ ഡെനിസ് ഇസ്‌തോമിനിനെ താരം കീഴടക്കിയിരുന്നു. നേരത്തെ വനിതാ ഡബിള്‍സില്‍ ഇന്ത്യുടെ പ്രതീക്ഷയായിരുന്ന സാനിയാ മിര്‍സ-അങ്കിത റെയ്ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.