ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഓസ്‌ട്രേലിയക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. മുപ്പത്തി നാലാം മിനിട്ടിൽ ദിൽപ്രീത് സിങ് ആണ് ഇന്ത്യയുടെ ഏക ഗോൾ നേടിയത്.
ALSO READ: പുരുഷൻമാരുടെ ലൈറ്റ് വെയ്‌റ്റ് ബോക്‌സിങ്; മനീഷ് കൗശിക് പുറത്ത്
ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് മുന്നിട്ട് നിന്ന ഓസ്‌ട്രേലിയ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടെ നേടി മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഡാനിയൽ ബീൽ, ജോഷ്വ ബെൽറ്റ്സ്, ആൻഡ്രൂ ഫ്ലിൻ ഓഗിൽവി , ജെറമി ഹേവാർഡ് , ബ്ലെയ്ക്ക് ഗവേഴ്‌സ്, ടിം ബ്രാൻഡ് എന്നിവരാണ് ഓസ്‌ട്രേലിയക്കായി ഗോളുകൾ നേടിയത്.
-
Not a great day at work for the #MenInBlue, but this will pump us to come back a lot stronger! 💙#INDvAUS #HaiTayyar #IndiaKaGame #TokyoTogether #StrongerTogether #Tokyo2020 #HockeyInvites #TeamIndia #Hockey pic.twitter.com/xdnJpUvivu
— Hockey India (@TheHockeyIndia) July 25, 2021 " class="align-text-top noRightClick twitterSection" data="
">Not a great day at work for the #MenInBlue, but this will pump us to come back a lot stronger! 💙#INDvAUS #HaiTayyar #IndiaKaGame #TokyoTogether #StrongerTogether #Tokyo2020 #HockeyInvites #TeamIndia #Hockey pic.twitter.com/xdnJpUvivu
— Hockey India (@TheHockeyIndia) July 25, 2021Not a great day at work for the #MenInBlue, but this will pump us to come back a lot stronger! 💙#INDvAUS #HaiTayyar #IndiaKaGame #TokyoTogether #StrongerTogether #Tokyo2020 #HockeyInvites #TeamIndia #Hockey pic.twitter.com/xdnJpUvivu
— Hockey India (@TheHockeyIndia) July 25, 2021
കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 3-2 വിജയിച്ചിരുന്നു. ചൊവ്വാഴ്‌ച സ്‌പെയിനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.