ETV Bharat / sports

ഇന്ത്യൻ അഭിമാനം; പി.വി സിന്ധുവിന് അഭിനന്ദനവുമായി കായിക ലോകം - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്

ചൈനയുടെ ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ നേടിക്കൊണ്ടാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.

പി.വി സിന്ധുവിന് അഭിനന്ദനവുമായി കായിക ലോകം  പി.വി സിന്ധു  സിന്ധു  PV Sindhu  Sindhu  PV Sindhu winning BRONZE MEDAL IN TOKYO OLYMPICS  Sports world congratulates PV Sindhu  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ഇന്ത്യൻ അഭിമാനം; പി.വി സിന്ധുവിന് അഭിനന്ദനവുമായി കായിക ലോകം
author img

By

Published : Aug 1, 2021, 8:17 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ സ്വന്തമാക്കിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി കായിക ലോകം. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ സ്വന്തമാക്കിക്കൊണ്ടാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ശക്തമായ മത്സരത്തിൽ ആദ്യ ഗെയിം 21- 13 നും രണ്ടാം ഗെയിം 21-15 നുമാണ് സിന്ധു സ്വന്തമാക്കിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, മീര ഭായി ചാനു, വിരേന്ദ്ര സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീർ, ഹർഭജൻ സിങ്, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ തുടങ്ങിയ പ്രമുഖർ അഭിനന്ദനമറിയിച്ചു.

'രണ്ട് ഒളിമ്പിക്‌ മെഡൽ നേടുക എന്നത് വളരെ വലിയ നേട്ടമാണ്. നിങ്ങൾ രാജ്യത്തിന് അഭിമാനമാണ്', സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ALSO READ: അഭിമാന സിന്ധു; ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലം

ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം സിന്ധു സ്വന്തമാക്കി. റിയോയില്‍ താരം വെള്ളി മെഡൽ നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.