ETV Bharat / sports

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ ഞെട്ടി; മെഡല്‍ പ്രതീക്ഷയായ മനുഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം പുറത്ത്

രണ്ടാം റൗണ്ടില്‍ 380 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് സഖ്യം മത്സരം പൂര്‍ത്തിയാക്കിയത്.

Saurabh Chaudhary  Manu Bhaker  Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ്  ഷൂട്ടിങ്  മനുഭാക്കര്‍  സൗരഭ് ചൗധരി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍: മിക്സ്ഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം രണ്ടാം റൗണ്ടില്‍
author img

By

Published : Jul 27, 2021, 7:07 AM IST

ടോക്കിയോ: ഒളിമ്പിക് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് കനത്ത നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായ മനുഭാക്കര്‍ - സൗരഭ് ചൗധരി സഖ്യത്തിന് മെഡല്‍ മെഡല്‍ റൗണ്ടിലെത്താനായില്ല. രണ്ടാം റൗണ്ടില്‍ 380 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് സഖ്യം മത്സരം പൂര്‍ത്തിയാക്കിയത്.

പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സ്വർണ മെഡലിനായും മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കല മെഡലിനായും മത്സരിക്കും. അതേസമയം ആദ്യ റൗണ്ടില്‍ 582 പോയിന്‍റോടെ ഒന്നാമതെത്തിയ സഖ്യമാണ് രണ്ടാം റൗണ്ടില്‍ ഞെട്ടലുണ്ടാക്കി പുറത്തായത്. മനുഭാക്കര്‍ക്ക് മികച്ച പ്രകടനം നടത്താനാവാത്തതാണ് ടീമിന് തിരിച്ചടിയായത്.

ഈയിത്തില്‍ മത്സരിച്ച അഭിഷേക് വർമ്മ- യശസ്വിനി ജയ്‌സ്വാള്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 17ാം സ്ഥാനത്താണ് ടീം മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഈയിനത്തിലെ രാജ്യത്തിന്‍റെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

also read: അനശ്വരം, വിസ്‌മയം... ഈ ചിത്ര സംഗീതം ; പ്രിയ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.