ETV Bharat / sports

ബോക്‌സിങില്‍ പ്രതീക്ഷകൾ അവസാനിച്ചു: പൂജ റാണി പുറത്ത്

ചൈനീസ് ലോക ഒന്നാം നമ്പർ താരമായ ക്യൂൻ ലീയോട് 5-0 നാണ് പൂജാറാണി തോറ്റത്.

Pooja Rani  Pooja Rani badly beaten  പൂജാറാണി  പൂജാറാണി പുറത്ത്  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
പ്രതീക്ഷകൾ അവസാനിച്ചു; ബോക്‌സിങ് 75 കിലോ വിഭാഗത്തിൽ പൂജാറാണി പുറത്ത്
author img

By

Published : Jul 31, 2021, 4:06 PM IST

Updated : Jul 31, 2021, 5:15 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. 75 കിലോ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പൂജാ റാണി പുറത്തായി. ചൈനീസ് താരം ക്യൂൻ ലീയോട് 5-0 നാണ് താരം പരാജയപ്പെട്ടത്.

ലോക ഒന്നാം നമ്പർ താരമായ ക്യൂൻ ലീക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ താരത്തിനായില്ല. മൂന്ന് റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം നേടിയാണ് ചൈനീസ് താരം വിജയിച്ചത്. ഇതിന് മുൻപ് രണ്ട് തവണ ലീയുമായി മത്സരിച്ചപ്പോളും പൂജക്ക് വിജയിക്കാനായിരുന്നില്ല.

ALSO READ: സ്വർണമില്ലാതെ സിന്ധു, സെമിയില്‍ തോറ്റു... ഇനി വെങ്കല പോരാട്ടം

അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ 5-0 അട്ടിമറിച്ചാണ് പൂജ ക്വാര്‍ട്ടറിലെത്തിയത്. നേരത്തെ ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോമും പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായിരുന്നു. ഇതോടെ വനിതാ വിഭാഗം ബോക്‌സിങിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഒന്നിലൊതുങ്ങി. 69 കിലോഗ്രാമിൽ ഇന്ത്യൻ താരമായ ലവ്‌ലിന ബോർഗോഹെയ്‌ൻ സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചിരുന്നു.

Last Updated : Jul 31, 2021, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.