ടോക്കിയോ : ഒളിമ്പിക്‌സിൽ ഭാരദ്വഹനത്തില്‍ ഇന്ത്യയ്‌ക്കായി വെള്ളി നേടിയ മീര ഭായ് ചാനുവിന് സ്വർണം ലഭിക്കാൻ സാധ്യത. സ്വർണം നേടിയ ചൈനീസ് താരം ഷിഹുയി ഉത്തേകജ മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് പരിശോധനയ്‌ക്ക് വിധേയ ആകാൻ താരത്തോട് ആവശ്യപ്പെട്ടു. ഒളിമ്പിക്‌സ് വില്ലേജ് വിട്ട് പുറത്തുപോകരുതെന്ന് ഒളിമ്പിക്‌സ് കമ്മിറ്റി ഷിഹുയിക്ക് നിർദേശം നൽകി.
ഷിഹുയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ താരം അയോഗ്യയാകും. അതോടെ വെള്ളി നേടിയ മീര ഒന്നാമതെത്തി സ്വർണ മെഡലിന് യോഗ്യയാകും. 49 കിലോഗ്രാം വിഭാഗത്തില്‍ 210 കിലോ ഉയർത്തിയാണ് ഷിഹുയി സ്വർണം നേടിയത്.
രണ്ടാമതെത്തിയ മീര 202 കിലോ ഉയർത്തി. ഒളിമ്പിക് റെക്കോഡ് പ്രകടനമായിരുന്നു ഇത്. 194 കിലോ ഉയർത്തിയ ഇന്തോനേഷ്യൻ താരത്തിന്‍റെ റെക്കോഡാണ് മീര പഴങ്കഥയാക്കിയത്. എന്നാൽ പിന്നാലെ ഷിഹുയി 210 കിലോ ഉയർത്തിയതോടെ റെക്കോഡ് വീണ്ടും മാറി.
also read: മീരാബായ്: രജതത്തിളക്കത്തിന് അഭിനന്ദനവുമായി സിനിമ പ്രമുഖർ