ETV Bharat / sports

ചാടിക്കയറിയില്ല; ലോങ്ജംപിൽ ഫൈനൽ കാണാതെ ശ്രീശങ്കർ പുറത്ത് - ടോക്കിയോ 2020 വാർത്തകൾ

31 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.69 മീറ്റർ ചാടിയ ശ്രീശങ്കറിന് 25-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു

ലോങ്ജംപിൽ ശ്രീശങ്കർ പുറത്ത്  ഒളിമ്പിക്‌സ് ശ്രീശങ്കർ പുറത്ത്  long jumper Sreeshankar Murali  Sreeshankar Murali  Indias long jumper Sreeshankar Murali  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ
ചാടിക്കയറിയില്ല; ലോങ്ജംപിൽ ഫൈനൽ കാണാതെ ശ്രീശങ്കർ പുറത്ത്
author img

By

Published : Jul 31, 2021, 6:12 PM IST

ടോക്കിയോ: പുരുഷ ലോങ്ജംപ് യോഗ്യത മത്സരത്തിൽ മലയാളി താരം എം ശ്രീശങ്കര്‍ പുറത്ത്. 15 പേർ മത്സരിച്ച റൗണ്ട് ബിയിലെ യോഗ്യതാ റൗണ്ടിൽ 13 സ്ഥാനത്തെത്താനേ ശ്രീശങ്കറിനായുള്ളു. ആകെ 31 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ 25–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത.

8.15 മീറ്റർ വേണ്ടിയിരുന്ന ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക് ചാടിക്കടക്കാൻ ശ്രീശങ്കറിനായില്ല. മൂന്ന് ശ്രമങ്ങളിൽ 7.69 മീറ്റർ ചാടിക്കടക്കാനേ താരത്തിനായുള്ളു. ആദ്യ ശ്രമത്തിലാണ് താരം 7.69 മീറ്റർ താണ്ടിയത്. രണ്ടാമത്തെ ശ്രമത്തിൽ 7.51 മീറ്ററും മൂന്നാമത്തെ ശ്രമത്തിൽ 7.43 മീറ്ററും ചാടി.

ALSO READ: സ്വർണമില്ലാതെ സിന്ധു, സെമിയില്‍ തോറ്റു... ഇനി വെങ്കല പോരാട്ടം

ഈ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 മീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കർ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 2018 സെപ്റ്റംബറില്‍ ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.20 മീറ്ററും ശ്രീശങ്കര്‍ ചാടിക്കടന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.