ETV Bharat / sports

ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ വിജയം ; ക്വാർട്ടർ സാധ്യത നിലനിർത്തി ഇന്ത്യ

ഇന്ത്യക്ക് വിജയം സമ്മാനിച്ചത് വന്ദന കടാരിയയുടെ ഹാട്രിക്ക്‌ ഗോളുകള്‍

India women's hockey team  ഒളിമ്പിക്‌സ് വനിത ഹോക്കി  വന്ദന കടാരിയ  Vandana Katariya  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ  ഇന്നത്തെ ഒളിമ്പിക്സ് വാർത്തകൾ
ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ ഇന്ത്യക്ക് വിജയം; ക്വാർട്ടർ സാധ്യതകൾ നിലനിർത്തി
author img

By

Published : Jul 31, 2021, 12:20 PM IST

ടോക്കിയോ : ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തി. ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തി. വന്ദന കടാരിയയുടെ ഹാട്രിക്ക്‌ ഗോളുകളാണ് വിജയമൊരുക്കിയത്.

ഇതോടെ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന ആദ്യ വനിതാതാരം എന്ന നേട്ടവും വന്ദന സ്വന്തമാക്കി. 4,17,19 മിനിട്ടുകളിലാണ് താരം ഗോൾ നേടിയത്.

നേഹ ഗോയലാണ് നാലാം ഗോൾ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ടാറിൻ ഗ്ലാസ്‌ബി, ക്യാപ്റ്റൻ എറിൻ ഹണ്ടർ, മാരിസൻ മറായിസ് എന്നിവർ ലക്ഷ്യം കണ്ടു.

ALSO READ: ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ ; കമല്‍പ്രീത് കൗർ ഫൈനലില്‍

അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ഗ്രൂപ്പിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന ബ്രിട്ടണ്‍ - അയർലണ്ട് മത്സരത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ക്വാർട്ടർ സാധ്യതകർ നിശ്ചയിക്കുക. ഇന്നത്തെ മത്സരത്തിൽ ബ്രിട്ടണ്‍ ജയിച്ചാലോ സമനില നേടിയാലോ ഇന്ത്യക്ക് ക്വാർട്ടർ കളിക്കാൻ സാധിക്കും.

ആദ്യ മൂന്ന് മത്സങ്ങളിലും തോറ്റ ഇന്ത്യ കഴിഞ്ഞ ദിവസം അയർലണ്ടിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയം സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.