ETV Bharat / sports

പാരാലിമ്പിക്‌സ്‌ ; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ടോക്കിയോയില്‍ - ദീപ മാലിക്

ഒൻപത് കായിക ഇനങ്ങളിലായി 54 താരങ്ങളാണ് ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നത്.

പാരാലിമ്പിക്‌സ്  ടോക്കിയോ ഒളിമ്പിക്‌സ്  ടോക്കിയോ പാരാലിമ്പിക്‌സ്  Tokyo Paralympics  Paralympics  തേക് ചന്ദ്  ദീപ മാലിക്  പാരാലിമ്പിക് കമ്മിറ്റി
പാരാലിമ്പിക്‌സ്‌; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ടോക്കിയോയിലെത്തി
author img

By

Published : Aug 19, 2021, 9:27 AM IST

ടോക്കിയോ : ഓഗസ്റ്റ് 24 മുതൽ ആരംഭിക്കുന്ന പാരാലിമ്പിക്‌സിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ടോക്കിയോയിലെത്തി. ഒൻപത് കായിക വിഭാഗങ്ങളിൽ നിന്നായി 54 പാരാ അത്ലറ്റുകളാണ് ടോക്കിയോയിൽ ഇന്ത്യക്കായി മത്സരിക്കുന്നത്. പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ സംഘമാണ് ഇത്തവണത്തേത്.

'ഒരു മെഡൽ നേടാൻ ഞാൻ പരമാവധി ശ്രമിക്കും. കുറച്ച് തടസങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അത് ജീവിതത്തിന്‍റെ ഭാഗമാണ്. അവയെ മറികടന്നു. ഇന്ന് ഞാൻ രാജ്യത്തിനായി കളിക്കാൻ പോകുന്നു'- ജാവലിൻ ത്രോ താരം തേക് ചന്ദ് പറഞ്ഞു.

ഇത്തവണ മത്സര രംഗത്തില്ലാത്തതിനാൽ മറ്റൊരു വേഷത്തിലാണ് താരങ്ങളോടൊപ്പം പ്രവർത്തിക്കുന്നതെന്ന് പാരാലിമ്പിക് കമ്മിറ്റി (പിസിഐ) പ്രസിഡന്‍റ് ദീപ മാലിക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി അനുരാഗ് താക്കൂർ എന്നിവർ ആശംസകൾ അറിയിച്ചിട്ടുണ്ട്.

ALSO READ: അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: 4x400 മീറ്റർ റിലേയില്‍ വെങ്കലം നേടി ഇന്ത്യ

പാരാ അത്‌ലറ്റുകൾക്കൊപ്പം പ്രവർത്തിക്കുന്നത് വ്യത്യസ്തമായ ഒരു വികാരമാണ്. ഇന്ത്യൻ സംഘം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ദീപ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.