ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്

author img

By

Published : Jul 23, 2021, 7:32 PM IST

ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങളാണ് ടോക്കിയോ ഒളിമ്പിക്‌സിൽ കളത്തിലിറങ്ങുന്നത്

പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്  President Kovind  ടോക്കിയോ ഒളിമ്പിക്‌സ്  Tokyo Olympics  ചിയർ4ഇന്ത്യ  Cheer4india  പ്രധാന മന്ത്രി നരേന്ദ്രമോദി  MODI  യോഷിഹൈഡ് സുഗ  Yoshihide Suga
ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ അറിയിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. അമ്പെയ്ത്ത് മത്സരങ്ങളോടെ ഇന്ത്യയുടെ ഒളിമ്പിക്‌സ് മത്സരങ്ങൾ ആരംഭിച്ചിരുന്നു.

'ഒരു രാജ്യത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനയും ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പമുണ്ട്. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ ഇന്ത്യൻ സംഘത്തിന് വിജയാശംസകൾ നേരുന്നു. നിങ്ങൾ മികവ് പുലർത്തുമെന്നും, മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമാകുമെന്നും എനിക്ക് ഉറപ്പുണ്ട്. #ചിയർ4ഇന്ത്യ', പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു.

  • An entire nation’s hopes and prayers are with the Indian contingent at the #TokyoOlympics. I convey best wishes to you all on behalf of all Indians. I am confident that you all will excel, win laurels and make our country proud. #Cheer4India

    — President of India (@rashtrapatibhvn) July 23, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ടോക്കിയോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ നിരാശപ്പെടുത്തി ഇന്ത്യ

അതേസമയം പ്രധാന മന്ത്രി നരേന്ദ്രമോദി ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗക്ക് ആശംസകൾ നേർന്നു. 'പ്രധാന മന്ത്രി യോഷിഹൈഡ് സുഗക്ക് ആശംസകൾ. ലോകോത്തര താരങ്ങളുടെ അവിശ്വസനീയമായ പ്രകടനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു', മോദി ട്വിറ്ററിൽ കുറിച്ചു.

ALSO READ: സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രുപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

18 വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള 127 അത്‌ലറ്റുകളാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഒളിമ്പിക്‌സിലേക്ക് ഇന്ത്യ അയയ്‌ക്കുന്ന എക്കാലത്തെയും വലിയ സംഘമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.