ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയുമായി 69-75 കിലോ മിഡിൽ വെയ്‌റ്റ് ബോക്‌സിങ്ങിൽ പൂജാറാണിക്ക് വിജയം. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൾജീരിയയുടെ ഐചർക്ക് ചായിബായെ 5-0 നാണ് പൂജ കീഴടക്കിയത്. മൂന്ന് സെറ്റിലും ആധിപത്യം പുലര്‍ത്തിയാണ് അള്‍ജീരിയന്‍ താരത്തിനെതിരെ പൂജ വിജയം കൊയ്തത്.
-
#TeamIndia | #Tokyo2020 | #Boxing
— Team India (@WeAreTeamIndia) July 28, 2021 " class="align-text-top noRightClick twitterSection" data="
Women's Middle Weight 69-75kg Round of 16 Results
Complete domination from @BoxerPooja to move onto the Quarterfinals. #WayToGo champ 👏🙌🥊#RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/Cf6zJvPYSE
">#TeamIndia | #Tokyo2020 | #Boxing
— Team India (@WeAreTeamIndia) July 28, 2021
Women's Middle Weight 69-75kg Round of 16 Results
Complete domination from @BoxerPooja to move onto the Quarterfinals. #WayToGo champ 👏🙌🥊#RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/Cf6zJvPYSE#TeamIndia | #Tokyo2020 | #Boxing
— Team India (@WeAreTeamIndia) July 28, 2021
Women's Middle Weight 69-75kg Round of 16 Results
Complete domination from @BoxerPooja to move onto the Quarterfinals. #WayToGo champ 👏🙌🥊#RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/Cf6zJvPYSE
ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡൽ ഉറപ്പിക്കാനാകും. ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് പൂജാറാണി. നേരത്തേ മേരി കോമും ലോവ്‌ലിന ബോര്‍ഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു.
ALSO READ: അമ്പെയ്‌ത്ത് : ദീപിക കുമാരി പ്രീക്വാർട്ടറിൽ
ഈ വര്‍ഷം ദുബായില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ പൂജ സ്വര്‍ണം നേടിയിരുന്നു. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേവര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു. പൂജാറാണിയുടെ ആദ്യത്തെ ഒളിമ്പിക്‌സാണിത്.