ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സ് വനിത വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണി ഫൈനൽ കാണാതെ പുറത്ത്. 14-ാം സ്ഥാനത്താണ് താരം യോഗ്യത റൗണ്ട് പൂർത്തിയാക്കിയത്. ആദ്യ 12 പേർക്കാണ് മുന്നോട്ടുള്ള റൗണ്ടുകൾക്ക് യോഗ്യത.
-
#JavelinThrow - Update
— SAIMedia (@Media_SAI) August 3, 2021 " class="align-text-top noRightClick twitterSection" data="
India's Annu Rani finishes her Qualification round with the final and highest throw of 54.04m finishing at 14th spot.#Tokyo2020 #Olympics #Athletics
">#JavelinThrow - Update
— SAIMedia (@Media_SAI) August 3, 2021
India's Annu Rani finishes her Qualification round with the final and highest throw of 54.04m finishing at 14th spot.#Tokyo2020 #Olympics #Athletics#JavelinThrow - Update
— SAIMedia (@Media_SAI) August 3, 2021
India's Annu Rani finishes her Qualification round with the final and highest throw of 54.04m finishing at 14th spot.#Tokyo2020 #Olympics #Athletics
ആദ്യ ശ്രമത്തിൽ 50.35 മീറ്ററും രണ്ടാം ശ്രമത്തിൽ 53.19 മീറ്ററും മൂന്നാം ശ്രമത്തിൽ 54.04 മീറ്ററും അന്നു കണ്ടെത്തിയിരുന്നു. ആദ്യ ശ്രമത്തിൽ ആറാം സ്ഥാനത്ത് എത്താൻ സാധിച്ചെങ്കിലും രണ്ടാം ശ്രമത്തോടെ അന്നു 14-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.
ALSO READ: കമല്‍പ്രീതിന് ആറാം സ്ഥാനം; അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു
65.24 മീറ്റർ ദൂരം എറിഞ്ഞ പോളണ്ടിന്‍റെ മരിയ ആന്ദ്രെജിക്കാണ് യോഗ്യത റൗണ്ടിൽ ഏറ്റവും കൂടുതൽ ദൂരം കണ്ടെത്തിയത്. താരം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.