ന്യൂയോർക്ക് : യുഎസ് ഓപ്പൺ വനിത സിംഗിൾസിൽ ഇത്തവണ ഇത്തവണ ചരിത്ര ഫൈനൽ. അട്ടിമറി വിജയങ്ങളിലൂടെ മുന്നേറിയ രണ്ട് കൗമാരതാരങ്ങളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ബ്രിട്ടന്‍റെ 18-കാരി എമ്മ റാഡുക്കാനുവും കാനഡയുടെ 19-കാരി ലെയ്‌ല ആനി ഫെര്‍ണാണ്ടസുമാണ് ഇത്തവണത്തെ ഫൈനൽ പോരാളികൾ.
യോഗ്യതാ റൗണ്ടിലൂടെയാണ് 18കാരിയായ റഡുക്കാനു യുഎസ് ഓപ്പണിനെത്തുന്നത്. ഇതോടെ യോഗ്യതാ റൗണ്ട് കഴിഞ്ഞ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റഡുക്കാനു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് റഡുക്കാനു. കൂടാതെ ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു സെറ്റു പോലും തോല്‍ക്കാതെയാണ് എമ്മയുടെ മുന്നേറ്റം.
-
(Teenage) dream final. pic.twitter.com/iKZkHuLAne
— US Open Tennis (@usopen) September 10, 2021 " class="align-text-top noRightClick twitterSection" data="
">(Teenage) dream final. pic.twitter.com/iKZkHuLAne
— US Open Tennis (@usopen) September 10, 2021(Teenage) dream final. pic.twitter.com/iKZkHuLAne
— US Open Tennis (@usopen) September 10, 2021
-
Emma Raducanu sets up a collision course with fellow teenager Leylah Fernandez.
— US Open Tennis (@usopen) September 10, 2021 " class="align-text-top noRightClick twitterSection" data="
A wrap on Day 11's #USOpen action ⤵️
">Emma Raducanu sets up a collision course with fellow teenager Leylah Fernandez.
— US Open Tennis (@usopen) September 10, 2021
A wrap on Day 11's #USOpen action ⤵️Emma Raducanu sets up a collision course with fellow teenager Leylah Fernandez.
— US Open Tennis (@usopen) September 10, 2021
A wrap on Day 11's #USOpen action ⤵️
-
The last time we had an all-teenage women's singles final?@serenawilliams 🆚 @mhingis in 1999 pic.twitter.com/xKqlowyqcR
— US Open Tennis (@usopen) September 10, 2021 " class="align-text-top noRightClick twitterSection" data="
">The last time we had an all-teenage women's singles final?@serenawilliams 🆚 @mhingis in 1999 pic.twitter.com/xKqlowyqcR
— US Open Tennis (@usopen) September 10, 2021The last time we had an all-teenage women's singles final?@serenawilliams 🆚 @mhingis in 1999 pic.twitter.com/xKqlowyqcR
— US Open Tennis (@usopen) September 10, 2021
-
Martina & Serena 🤝 Leylah & Emma pic.twitter.com/t0sp8S0oQX
— US Open Tennis (@usopen) September 10, 2021 " class="align-text-top noRightClick twitterSection" data="
">Martina & Serena 🤝 Leylah & Emma pic.twitter.com/t0sp8S0oQX
— US Open Tennis (@usopen) September 10, 2021Martina & Serena 🤝 Leylah & Emma pic.twitter.com/t0sp8S0oQX
— US Open Tennis (@usopen) September 10, 2021
അതേസമയം നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍, ലോക രണ്ടാം നമ്പര്‍ താരം ആര്യന സബലെങ്ക എന്നിവരെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ലോക 73–ാം റാങ്കുകാരിയായ ലെയ്‌ല ഫൈനലിലേക്കെത്തിയത്. ആര്യന സബലെങ്കയെ 7-6(3), 4-6, 6-4 എന്ന സ്കോറിന് തകർത്താണ് ലെയ്‌ല ഫൈനലിലേക്ക് ചുവടുവെച്ചത്.
ഗ്രാൻസ്‌ലാം ഓപ്പൺ കാലഘട്ടത്തിൽ ഇത് എട്ടാം തവണ മാത്രമാണ് കൗമാര താരങ്ങൾ കലാശപ്പോരിൽ നേർക്കുനേരെത്തുന്നത്. ഏറ്റവുമൊടുവിൽ 1999 യുഎസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസും സ്വിറ്റ്സർലൻഡ് താരം മാർട്ടിന ഹിൻജിസും ഏറ്റുമുട്ടിയപ്പോഴാണ് കൗമാരക്കാർ നേർക്കുനേരെത്തിയത്.
ALSO READ: ടൂർണമെന്‍റിലുടനീളം അട്ടിമറി വിജയങ്ങൾ; യുഎസ് ഓപ്പണിലെ താരമായി 19കാരി ലെയ്‌ല ഫെർണാണ്ടസ്
കൂടാതെ ഫൈനലിൽ വിജയിച്ചാൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമാകും. 2004-ല്‍ 17-ാം വയസിലാണ് ഷറപ്പോവ വിംബിള്‍ഡണ്‍ വിജയിക്കുന്നത്.