ലണ്ടൻ: എടിപി ഫൈനല്‍സ് കിരീടം ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിന്. ഫൈനലില്‍ ഓസ്‌ട്രിയയുടെ ഡൊമനിക് തീമിനെ മൂന്ന് സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. സ്‌കോർ: 6-7, 6-2, 7-6. എടിപി ഫൈനല്‍സ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്.
-
THE NEW KING OF LONDON 👑
— ATP Tour (@atptour) November 17, 2019 " class="align-text-top noRightClick twitterSection" data="
🇬🇷 @StefTsitsipas becomes the first Greek player to win the #NittoATPFinals 🙌
🎥: @TennisTV pic.twitter.com/vgqwdbfQiS
">THE NEW KING OF LONDON 👑
— ATP Tour (@atptour) November 17, 2019
🇬🇷 @StefTsitsipas becomes the first Greek player to win the #NittoATPFinals 🙌
🎥: @TennisTV pic.twitter.com/vgqwdbfQiSTHE NEW KING OF LONDON 👑
— ATP Tour (@atptour) November 17, 2019
🇬🇷 @StefTsitsipas becomes the first Greek player to win the #NittoATPFinals 🙌
🎥: @TennisTV pic.twitter.com/vgqwdbfQiS
ആദ്യ സെറ്റില്‍ സിറ്റ്‌സിപാസിനെതിരെ തീം ജയം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ശക്‌തമായ തിരിച്ചുവരവാണ് ഗ്രീക്ക് താരം നടത്തിയത്. ഇരുതാരങ്ങളും മികച്ച പോരാട്ടം കാഴ്‌ചവച്ച മൂന്നാം സെറ്റില്‍ എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് സിറ്റ്‌സിപാസ് കിരീടം സ്വന്തമാക്കുകയായിരുന്നു. എടിപി ഫൈനല്‍സില്‍ കളിക്കാൻ ലഭിച്ച ആദ്യ അവസരം കിരീടത്തിലേക്ക് എത്തിക്കാൻ ഈ 21കാരന് കഴിഞ്ഞു.
ഫൈനലില്‍ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് മത്സരശേഷം സിറ്റ്‌സിപാസ് പറഞ്ഞു. സെമിയില്‍ ഇതിഹാസ താരം റോജർ ഫെഡററെ തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ഫൈനലില്‍ ഇടം നേടിയത്.
ഫൈനലില്‍ 40 പിഴവുകൾ വരുത്തിയതാണ് ഡൊമിനിക് തീമിന് വിനയായത്. എന്നിരുന്നാലും ലോക രണ്ടാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചിനെയും മൂന്നാം നമ്പർ താരമായ റോജർ ഫെഡററെയും ടൂർണമെന്‍റില്‍ തോല്‍പ്പിക്കാൻ കഴിഞ്ഞത് തീമിന് വരും വർഷത്തില്‍ നേട്ടമാകും.