ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ : തമാര സിദാന്‍സെക് സെമിയില്‍ - ഫ്രഞ്ച് ഓപ്പണ്‍

ഗ്രാൻസ്ലാമിന്‍റെ സെമി ഫൈനലിലെത്തുന്ന ആദ്യ സ്ലൊവേനിയൻ വനിതാതാരമെന്ന നേട്ടം സ്വന്തമാക്കാനും റോളണ്ട് ഗാരോസില്‍ കന്നി അങ്കത്തിനിറങ്ങിയ താരത്തിനായി.

Tamara Zidansek  French Open  തമാര സിദാന്‍സെക്  ഗ്രാൻസ്ലാം  ഫ്രഞ്ച് ഓപ്പണ്‍  ടൈ ബ്രേക്കര്‍
ഫ്രഞ്ച് ഓപ്പണ്‍: തമാര സിദാന്‍സെക് സെമിയില്‍
author img

By

Published : Jun 8, 2021, 9:25 PM IST

പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിത സിംഗിള്‍സില്‍ സ്ലൊവേന്യയുടെ തമാര സിദാന്‍സെക് സെമി ഫൈനലിൽ പ്രവേശിച്ചു. 33ാം റാങ്കുകാരിയായ സ്പാനിഷ് താരം പൗല ബദോസയോടായിരുന്നു തമാരയുടെ വിജയം. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ 7-5 4-6 8-6 എന്ന സ്കോറിനാണ് 23കാരിയായ തമാര മത്സരം സ്വന്തമാക്കിയത്.

7-5ന് ആദ്യ സെറ്റ് സ്വന്തമാക്കിയ തമാര രണ്ടാം സെറ്റ് 4-6 കെെവിട്ടിരുന്നു. തുടര്‍ന്ന് മൂന്നാം സെറ്റിൽ ടൈ ബ്രേക്കറിനൊടുവിലാണ് 8-6ന് മത്സരം പിടിച്ചത്. 33ാം റാങ്കുകാരിയായ ബദോസ ഈ സീസണിൽ കളിമൺ കോർട്ടിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം കൂടിയാണ്.

also read:കേരള ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ വിലക്ക്

അതേസമയം ഗ്രാൻസ്ലാമിന്‍റെ സെമി ഫൈനലിലെത്തുന്ന ആദ്യ സ്ലൊവേനിയൻ വനിതാതാരമെന്ന നേട്ടം സ്വന്തമാക്കാനും റോളണ്ട് ഗാരോസില്‍ കന്നി അങ്കത്തിനിറങ്ങിയ താരത്തിനായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.