മെൽബണ്‍: അടുത്തവർഷം നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്‍റിൽ നിന്ന് പിൻമാറി സൂപ്പർ താരം സെറീന വില്യംസ്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് ടൂർണമെന്‍റിൽ നിന്ന് താരം പിൻമാറുന്നത്. കണങ്കാലിലെ പരിക്ക് പിടിമുറുക്കിയതിനാൽ ഈ വർഷം വിംബിൾഡണിൽ പങ്കെടുത്തശേഷം മറ്റ് ടൂർണമെന്‍റുകളിൽ സെറീന പങ്കെടുത്തിരുന്നില്ല.
ഇത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ളൊരു തീരുമാനമാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് ഞാൻ പിൻമാറുകയാണ്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് മെൽബണ്‍. എന്‍റെ ആരാധകരേയും മെൽബണ്‍ നഗരത്തേയും ഞാൻ ഏറെയധികം മിസ് ചെയ്യും. എന്നാൽ ഞാൻ വളരെശക്തിയോടെത്തന്നെ തിരിച്ചുവരും, സെറീന പറഞ്ഞു.
-
All our love, @serenawilliams 💙
— #AusOpen (@AustralianOpen) December 8, 2021 " class="align-text-top noRightClick twitterSection" data="
Come back stronger 💪 #AusOpen pic.twitter.com/HrrG1FFILF
">All our love, @serenawilliams 💙
— #AusOpen (@AustralianOpen) December 8, 2021
Come back stronger 💪 #AusOpen pic.twitter.com/HrrG1FFILFAll our love, @serenawilliams 💙
— #AusOpen (@AustralianOpen) December 8, 2021
Come back stronger 💪 #AusOpen pic.twitter.com/HrrG1FFILF
ALSO READ: ICC TEST RANKINGS: ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മായങ്ക് അഗർവാൾ, അശ്വിനും നേട്ടം
മുൻ ലോക ഒന്നാം നമ്പർ താരമായ സെറീന 23 തവണ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവുമധികം ഗ്രാൻഡ്സ്ലാം നേടിയ വനിത താരം എന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോഡിനൊപ്പമെത്താൻ സെറീനക്ക് ഒരു വിജയം കൂടെ മതിയാകും. നിലവിൽ ലോക റാങ്കിങ്ങിൽ 41-ാം സ്ഥാനത്താണ് സെറീന.