ETV Bharat / sports

സാനിയയോടൊപ്പം യുകെയിലേക്ക് പോവാന്‍ മകനും പരിപാലകനും അനുമതി - Sania Mirza

ഒളിമ്പിക്സിന് മുന്നോടിയായി ജൂണില്‍ വിംബിൾഡൺ അടക്കം നാല് ടൂര്‍ണമെന്‍റുകള്‍ കളിക്കുന്നതിനായാണ് സാനിയ ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

സാനിയ മിർസ  ഇന്ത്യന്‍ ടെന്നീസ് താരം  സാനിയയുടെ മകന്‍  Sania Mirza's son  Sania Mirza  UK as govt visa
സാനിയയോടൊപ്പം യുകെയിലേക്ക് പോവാന്‍ മകനും പരിപാലകനും അനുമതി
author img

By

Published : Jun 1, 2021, 10:29 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസയ്‌ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി മകനും പരിപാലകനും അനുമതി ലഭിച്ചതായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്‌എഐ) ഇന്ത്യ അറിയിച്ചു. ഒളിമ്പിക്സിന് മുന്നോടിയായി ജൂണില്‍ വിംബിൾഡൺ അടക്കം നാല് ടൂര്‍ണമെന്‍റുകള്‍ കളിക്കുന്നതിനായാണ് സാനിയ ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സാനിയക്ക്​ മാത്രമായിരുന്നു നേരത്തെ വിസ അനുവദിച്ചത്. ഇതോടെ സാനിയയ്ക്കും രണ്ട് വയസുകാരനായ മകനുമുള്‍പ്പെടെ വിസ ലഭിക്കുന്നതിനായി യുവജനകാര്യ-കായിക മന്ത്രാലയം വിദേശകാര്യ മന്ത്രാലയം വഴി യുകെ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി.

also read: 'മുട്ട കഴിക്കുന്ന സസ്യാഹാരി'; ട്രോളുകള്‍ക്ക് മറുപടിയുമായി കോലി

അതേസമയം ജൂൺ ആറിന് ആരംഭിക്കുന്ന നോട്ടിങ്ഹാം ഓപ്പണ്‍, തുടര്‍ന്നുള്ള ബർമിങ്ഹാം ഓപ്പണ്‍ (ജൂൺ 14) ഈസ്റ്റ്ബോർൺ ഓപ്പണ്‍ (ജൂൺ 20) വിംബിൾഡൺ ഗ്രാൻഡ് സ്ലാം (ജൂണ്‍ 28) എന്നീ ടൂര്‍ണമെന്‍റുകളിലാണ് സാനിയ പങ്കെടുക്കുക. ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്കീം വഴി താരത്തിന് ഏകദേശം 28 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.