ETV Bharat / sports

ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ് ; ഫൈനലിൽ സാനിയ- ക്രിസ്റ്റീന സഖ്യത്തിന് തോൽവി - ക്ലീവ്‌ലാന്‍റ് ഡബ്ല്യൂ.ടി.എ ടൂര്‍

ഫൈനലില്‍ ജപ്പാന്‍റെ ഷുക്കോ ഔയാമോ- എനാ ഷിബാഹറാ സഖ്യത്തോട് 7-5, 6-3 എന്ന സ്കോറിനാണ് തോൽവി വഴങ്ങിയത്

ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ്  Cleveland open doubles  സാനിയ- ക്രീസ്റ്റീന സഖ്യത്തിന് തോൽവി  സാനിയ മിർസ  Sania Mirza  Sania Mirza-Christina McHale pair  Sania Mirza-Christina McHale pair ends runner-up  ക്ലീവ്‌ലാന്‍റ് ഡബ്ല്യൂ.ടി.എ ടൂര്‍  സാനിയ മിർസക്ക് തോൽവി
ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ്; ഫൈനലിൽ സാനിയ- ക്രീസ്റ്റീന സഖ്യത്തിന് തോൽവി
author img

By

Published : Aug 29, 2021, 8:45 PM IST

ക്ലീവ്‌ലാന്‍റ് : ക്ലീവ്‌ലാന്‍റ് ഡബ്ല്യൂ.ടി.എ ടൂര്‍ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- അമേരിക്കയുടെ ക്രിസ്റ്റീന മക്‌ഹേല്‍ സഖ്യത്തിന് ഫൈനലില്‍ തോൽവി.

ഫൈനലില്‍ ജപ്പാന്‍റെ ഷുക്കോ ഔയാമോ- എനാ ഷിബാഹറാ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ 7-5, 6-3. ഒരു മണിക്കൂറും 30 മിനിട്ടും നീണ്ടുനിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ജപ്പാൻ സഖ്യം വിജയം സ്വന്തമാക്കിയത്.

ആദ്യ സെറ്റിന്‍റെ തുടക്കത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം നിന്നെങ്കിലും കളിയുടെ അവസാനം ജപ്പാൻ സഖ്യം പിടിമുറുക്കുകയായിരുന്നു. തുടർന്ന് രണ്ടാം സെറ്റിൽ മികച്ച പോരാട്ടം കാഴ്‌ചവയ്ക്കാനാകാതെ സാനിയ സഖ്യം കീഴടങ്ങുകയായിരുന്നു.

ALSO READ: കായിക ദിനത്തിൽ ഇന്ത്യൻ മെഡൽ കൊയ്‌ത്ത് ; പാരാലിമ്പിക്‌ ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം

സീസണിലെ ആദ്യ ഫൈനൽ പ്രവേശനത്തോടെ സാനിയ മിർസ 180 റാങ്കിങ് പോയിന്‍റുകളും 3,000 ഡോളർ സമ്മാനത്തുകയും നേടി.

നേരത്തെ ഉല്‍രിഖേ ഇക്കേരി- കാതറിന്‍ ഹാരിസണ്‍ സഖ്യത്തെ 7-6, 6-2 നാണ് തോൽപ്പിച്ചാണ് സാനിയ -മക്‌ഹേല്‍ സഖ്യം ഫൈനലില്‍ കടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.