ന്യൂയോർക്ക്: ഒരുപിടി റെക്കോഡുകള്‍ ലക്ഷ്യമിട്ടായിരുന്നു ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിന്‍റെ ഫൈനലിനിറങ്ങിയത്. എന്നാല്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനിൽ മെദ്‌വദേവിനോട് തോല്‍വി വഴങ്ങിയ താരം കണ്ണീരണിഞ്ഞാണ് കളിക്കളം വിട്ടത്.
ആർതുർ അഷെ സ്റ്റേഡിയത്തിൽ വിജയിക്കാനായിരുന്നെങ്കില്‍ 1969ന് (52 വര്‍ഷങ്ങള്‍) ശേഷം കലണ്ടർ സ്ലാം തികയ്‌ക്കുന്ന ആദ്യ താരമാവാനും ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമാവാനും ജോക്കോയ്‌ക്ക് സാധിക്കുമായിരുന്നു.
ഫൈനലില്‍ വിജയം മാത്രമാവും ലക്ഷ്യമെന്നും കരിയറിലെ അവസാന മത്സരത്തിലെന്നപോല്‍ പോരാടുമെന്നുമായിരുന്നു മത്സരത്തിന് മുന്നെ ജോക്കോ പ്രതികരിച്ചത്. എന്നാല്‍ മത്സരത്തിന്‍റെ തുടക്കം തോട്ട് അമിത സമ്മർദത്തിലായിരുന്ന താരം റാക്കറ്റ് അടിച്ചുടയ്ക്കുന്ന കാഴ്ചയ്ക്കും ആരാധകർക്ക് സാക്ഷിയാവേണ്ടി വന്നു.
-
Djokovic was noticeably frustrated during the second set at the #USOpen pic.twitter.com/K2vh7mC3Lp
— ESPN (@espn) September 12, 2021 " class="align-text-top noRightClick twitterSection" data="
">Djokovic was noticeably frustrated during the second set at the #USOpen pic.twitter.com/K2vh7mC3Lp
— ESPN (@espn) September 12, 2021Djokovic was noticeably frustrated during the second set at the #USOpen pic.twitter.com/K2vh7mC3Lp
— ESPN (@espn) September 12, 2021
രണ്ടാം സെറ്റിൽ പോയിന്‍റ് നഷ്ടമായതിന് പിന്നാലെയാണ് ജാക്കോ തന്‍റെ റാക്കറ്റ് കോര്‍ട്ടില്‍ അടിച്ചുടച്ചത്. ഇതിനിടെ ദേഷ്യത്തില്‍ പന്ത് അടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ച താരം ബോള്‍ ഗേളിനെ കണ്ടതോടെ പിന്‍വാങ്ങിയത് വലിയ അപകടവും ഒഴിവാക്കി.
-
Pressure is a privilege, eh? pic.twitter.com/ZrsLHmD1d9
— Shayna (@hayyyshayyy) September 12, 2021 " class="align-text-top noRightClick twitterSection" data="
">Pressure is a privilege, eh? pic.twitter.com/ZrsLHmD1d9
— Shayna (@hayyyshayyy) September 12, 2021Pressure is a privilege, eh? pic.twitter.com/ZrsLHmD1d9
— Shayna (@hayyyshayyy) September 12, 2021
മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് 6–4, 6–4, 6–4 എന്ന സ്കോറിനായിരുന്നു ജോക്കോ തോൽവി വഴങ്ങിയത്. എല്ലാം കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും അമിത സമ്മർദം പ്രകടനത്തെ ബാധിച്ചുവെന്നുമായിരുന്നു താരം മത്സര ശേഷം പ്രതികരിച്ചത്. ആരാധകരുടെ പിന്തുണ തന്‍റെ ആത്മാവിനെ സ്പർശിച്ചതായും ജോക്കോ കൂട്ടിച്ചേര്‍ത്തു.
-
Still no break, huge frustration for Djokovic pic.twitter.com/q3PrYGD7z3
— We Are Tennis (@WeAreTennis) September 12, 2021 " class="align-text-top noRightClick twitterSection" data="
">Still no break, huge frustration for Djokovic pic.twitter.com/q3PrYGD7z3
— We Are Tennis (@WeAreTennis) September 12, 2021Still no break, huge frustration for Djokovic pic.twitter.com/q3PrYGD7z3
— We Are Tennis (@WeAreTennis) September 12, 2021
എന്നാല്‍ ജോക്കോയെ കാത്തിരുന്ന റെക്കോഡ് നഷ്ടമാക്കിയതിന് സമ്മാന ദാനച്ചടങ്ങില്‍ മെദ്‌വദേവ് മാപ്പു പറഞ്ഞിരുന്നു. കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങള്‍വെച്ച് നോക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ജോക്കോയാണെന്നും മെദ്‌വദേവ് പറഞ്ഞു.
also read: മെറ്റ് ഗാല ഫാഷൻ മേളയില്‍ തിളങ്ങി നവോമി ഒസാക്ക
അതേസമയം കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ് മെദ്‌വദേവ് നേടിയത്. മരത് സാഫിനു ശേഷം ആദ്യമായാണ് ഒരു റഷ്യൻ പുരുഷ താരം ഗ്രാൻസ്‌ലാം കിരീടം നേടുന്നത്. 2005 ഓസ്ട്രേലിയൻ ഓപ്പണായിരുന്നു സാഫിന്‍റെ നേട്ടം.