ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന് - ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ നാലുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോർ : 6-4, 4-6, 2-6, 6-3, 6-4

Novak Djokovic vs Dominic Thiem  Australian Open  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  നൊവാക് ജോക്കോവിച്ച്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്
author img

By

Published : Feb 2, 2020, 8:00 PM IST

മെല്‍ബണ്‍: അഞ്ച് സെറ്റ് നീണ്ട ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയണ്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്. എട്ടാം തവണയാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്. സ്‌കോർ : 6-4, 4-6, 2-6, 6-3, 6-4. ജയത്തോടെ പതിനേഴാം ഗ്രാന്‍റ് സ്ലാം കിരീടമാണ് സെര്‍ബിയന്‍ താരം സ്വന്തമാക്കിയത്. 20 ഗ്രാന്‍റ് സ്ലാം നേടിയ റോജര്‍ ഫെഡററും, 19 ഗ്രാന്‍റ് സ്ലാം നേടിയ റാഫേല്‍ നദാലുമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്.

ഡൊമിനിക് തീമിനെ നാലുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ജയത്തോടെ എടിപി റാങ്കിങ്ങിൽ നദാലിനെ പിന്തള്ളി ജോക്കോവിച്ച് ഒന്നാം സ്ഥാനത്തെത്തി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പിന്നിൽ നിന്നശേഷമാണ് ജോക്കോവിച്ചിന്‍റെ തിരിച്ചുവരവ്. ആദ്യ സെറ്റ് 6-4ന് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും അടുത്ത സെറ്റ് 6-4ന് തീം പിടിച്ചെടുത്തു. രണ്ടാം സെറ്റിലെ മികവ് മൂന്നാം സെറ്റിലും ആവര്‍ത്തിച്ചപ്പോള്‍ 2-6ന് തീം ആധികാരിക ജയം സ്വന്തമാക്കി. എന്നാൽ അവസാന രണ്ട് സെറ്റുകൾ തിരിച്ചുപിടിച്ച് ജോക്കോവിച്ച് തന്‍റെ എട്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി.

ഇതിഹാസ താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോവിച്ച് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. രണ്ടാം സെമിയില്‍ അലക്‌സ് സ്വരേവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് തീം ഫൈനലിലെത്തിയത്. വനിത വിഭാഗം ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍, സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.