ETV Bharat / sports

"ഓസീസില്‍ ഒസാക്കയുടെ വിജയഗാഥ"; ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം നവോമി ഒസാക്കയ്‌ക്ക്

അമേരിക്കയുടെ ജെനിഫര്‍ ബ്രാഡിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 6-4, 6-3.

Naomi Osaka won news  aus open news  Aus Open title  നവോമി ഒസാക്ക  ഓസ്‌ട്രേലിയൻ ഓപ്പണ്‍  ടെന്നീസ് വാര്‍ത്തകള്‍
"ഓസീസില്‍ ഒസാക്കയുടെ വിജയഗാഥ"; ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം നവോമി ഒസാക്കയ്‌ക്ക്
author img

By

Published : Feb 20, 2021, 4:49 PM IST

മെല്‍ബണ്‍: ഗ്രാൻസ്ലാം ഫൈനലില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ഖ്യാതി നിലനിര്‍ത്തി നവോമി ഒസാക്ക ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. കലാശപോരാട്ടത്തില്‍ അമേരിക്കയുടെ ജെനിഫര്‍ ബ്രാഡിയെയാണ് ജപ്പാന്‍റെ ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 6-4, 6-3.

ഒസാക്കയുടെ കരിയറിലെ രണ്ടാമത്തെ ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടമാണിത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ അധികം വിയര്‍ക്കാതെയാണ് ഒസാക്ക കിരീടത്തിലേക്കെത്തിയത്. രണ്ട് സെറ്റുകളിലും പൂര്‍ണ ആധിപത്യം ഒസാക്കയ്‌ക്കായിരുന്നു.

കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലില്‍ കളിച്ച ബ്രാഡിയെ കീഴടക്കിയതോടെ ഒസാക്കയുടെ ഗ്രാൻസ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം നാലായി. ജയത്തോടെ നവോമി ഒസാക്ക ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

അവസാന 20 കളികളും തോല്‍ക്കാതെയാണ് ഒസാക്ക ഫൈനലിലെത്തിയത്. ഇതിഹാസ താരം സെറീന വില്യംസിനെ തോല്‍പ്പിച്ചായിരുന്നു ഒസാക്കയുടെ ഫൈനല്‍ പ്രവേശം. മറുവശത്ത് കരോളിന മുച്ചോവയെ മറികടന്നാണ് ബ്രാഡി ഫൈനലിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണ്‍ സെമിയില്‍ ഏറ്റമുട്ടിയപ്പോഴും ജയം ഒസാക്കയ്‌ക്കൊപ്പമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.