ETV Bharat / sports

ടൂർണമെന്‍റിലുടനീളം അട്ടിമറി വിജയങ്ങൾ; യുഎസ് ഓപ്പണിലെ താരമായി 19കാരി ലെയ്‌ല ഫെർണാണ്ടസ് - നവോമി ഒസാക്ക

ലോക അഞ്ചാം നമ്പർ താരം യുക്രൈനിന്‍റെ എലീന സ്വിറ്റോലിനയെ അട്ടിമറിച്ച് ലെയ്‌ല സെമിഫൈനലിൽ പ്രവേശിച്ചു

യു എസ് ഓപ്പണ്‍  US OPEN  Leylah Annie Fernandez  ലെയ്‌ല ആനി ഫെർണാണ്ടസ്  ലെയ്‌ല ടെന്നിസ്  എലീന സ്വിറ്റോലിന  നവോമി ഒസാക്ക  ആഞ്ജലിക് കെര്‍ബര്‍
ടൂർണമെന്‍റിലുടനീളം അട്ടിമറി വിജയങ്ങൾ; യുഎസ് ഓപ്പണിലെ താരമായി 19കാരി ലെയ്‌ല ഫെർണാണ്ടസ്
author img

By

Published : Sep 8, 2021, 2:01 PM IST

ന്യൂയോർക്ക് : യുഎസ് ഓപ്പണിൽ അട്ടിമറികൾ കൊണ്ട് വിസ്മയിപ്പിച്ച് മുന്നേറുകയാണ് കൗമാരതാരം ലെയ്‌ല ആനി ഫെർണാണ്ടസ്. വനിത വിഭാഗം സിംഗിൾസിൽ ലോക അഞ്ചാം നമ്പർ താരം യുക്രൈനിന്‍റെ എലീന സ്വിറ്റോലിനയെ അട്ടിമറിച്ചാണ് 19 വയസുകാരി സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 2-1 നായിരുന്നു ഫെർണാണ്ടസിന്‍റെ വിജയം. സ്കോർ 6-3, 3-6, 7-6.

  • E P I C@leylahfernandez threw down the latest gauntlet, defeating No. 5 seed Elina Svitolina, 6-3, 3-6, 7-6 in the quarterfinals.

    Relive the entire match 👇

    — US Open Tennis (@usopen) September 7, 2021 " class="align-text-top noRightClick twitterSection" data=" ">

ആദ്യ സെറ്റ് സ്വന്തമാക്കിയ ലെയ്‌ലക്കെതിരെ സ്വിറ്റോലിന രണ്ടാം സെറ്റില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. ടൈബ്രേക്കറില്‍ 7-5 എന്ന സ്‌കോറിന് വിജയിച്ച് ലെയ്‌ല മത്സരം സ്വന്തമാക്കുകയായിരുന്നു.

ടൂര്‍ണമെന്‍റിലുടനീളം അട്ടിമറി വിജയം നേടി ഞെട്ടിച്ചുകൊണ്ടാണ് ലെയ്‌ല ഫെർണാണ്ടസ് മുന്നേറിയത്. നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍ എന്നിവരെയെല്ലാം താരം നിഷ്പ്രഭരാക്കിയിരുന്നു. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ആര്യന സബലെങ്കയാണ് താരത്തിന്‍റെ എതിരാളി.

ALSO READ: യു.എസ് ഓപ്പണ്‍ ; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, ബൊപ്പണ്ണ - ഡോഡിജ് സഖ്യം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.