ETV Bharat / sports

'അവളെയൊന്ന് കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു'; ഒസാക്കയ്ക്ക് പിന്തുണയുമായി സെറീന - സെറീന വില്ല്യംസ്

'ഞാന്‍ മാനസികമായി കുറച്ച് കൂടെ ശക്തയാണ്. മറ്റുള്ളവര്‍ അങ്ങനെയാവണമെന്നില്ല. കാര്യങ്ങളെ അവള്‍ക്ക് വിട്ടുകൊടുക്കുകയെന്നതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്'.

Serena Williams  French Open  Martina Navratilova  Billie Jean King  ഒസാക്കയ്ക്ക് പിന്തുണയുമായി സെറീന  സെറീന വില്ല്യംസ്  ഫ്രഞ്ച് ഓപ്പണ്‍
'അവളെയൊന്ന് കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു'; ഒസാക്കയ്ക്ക് പിന്തുണയുമായി സെറീന
author img

By

Published : Jun 1, 2021, 3:40 PM IST

പാരിസ്: ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്കയ്ക്ക് പിന്തുണയുമായി ഇതിഹാസ താരം സെറീന വില്ല്യംസ്. ഒസാക്കയുടെ അവസ്ഥ എന്താണെന്ന് തനിക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നും താരത്തെ ഒന്ന് കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് സെറീന പറയുന്നത്.

  • It’s incredibly brave that Naomi Osaka has revealed her truth about her struggle with depression.

    Right now, the important thing is that we give her the space and time she needs.

    We wish her well.

    — Billie Jean King (@BillieJeanKing) May 31, 2021 " class="align-text-top noRightClick twitterSection" data=" ">
  • I am so sad about Naomi Osaka.I truly hope she will be ok. As athletes we are taught to take care of our body, and perhaps the mental & emotional aspect gets short shrift. This is about more than doing or not doing a press conference. Good luck Naomi- we are all pulling for you!

    — Martina Navratilova (@Martina) May 31, 2021 " class="align-text-top noRightClick twitterSection" data=" ">

'അവളെയൊന്ന് കെട്ടിപ്പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. കാരണം ഇതേ അവസ്ഥയില്‍ ഞാനുണ്ടായിരുന്നു. എല്ലാ മനുഷ്യരും ഒരുപോലെയല്ല. നമ്മൾ ഓരോരുത്തരും വ്യത്യസ്തരാണ്. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നതും വ്യത്യസ്തമായാണ്. ഞാന്‍ മാനസികമായി കുറച്ച് കൂടെ ശക്തയാണ്. മറ്റുള്ളവര്‍ അങ്ങനെയാവണമെന്നില്ല. കാര്യങ്ങളെ അവള്‍ക്ക് വിട്ടുകൊടുക്കുകയെന്നതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അവൾക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മികച്ചതാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.' സെറീന പറഞ്ഞു.

18 തവണ ഗ്രാൻസ്ലാം ജേതാവായ മാർട്ടിന നവരത്തിലോവ, 12 ഗ്രാൻസ്ലാം കിരീടം നേടിയ ബില്ലീ ജീൻ കിങ് തുടങ്ങിയ പ്രമുഖരും ഒസാക്കയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. നവോമിയുടെ അവസ്ഥയില്‍ തനിക്ക് ദുഃഖമുണ്ടെന്നും താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും നവരത്തിലോവ ട്വീറ്റ് ചെയ്തു. ഇതൊരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയോ, പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നതിന്‍റെ പ്രശ്നമല്ലെന്നും അതിനേക്കാൾ കൂടുതൽ ഗൗരവം നൽകേണ്ട മാനസിക സമ്മർദ്ദമാണ് ഒസാക്ക അനുഭവിക്കുന്നതെന്നും നവരത്തിലോവ പ്രതികരിച്ചു.

read more: ഫ്രഞ്ച് ഓപ്പണ്‍: പിഴയിട്ടതിന് പിന്നാലെ ഒസാക്ക പിന്‍മാറി

വിഷാദരോഗത്തോടുള്ള തന്‍റെ പോരാട്ടത്തെക്കുറിച്ച് നവോമി ഒസാക്ക ധൈര്യ പൂര്‍വ്വമാണ് വെളിപ്പെടുത്തിയതെന്നും ഇപ്പോള്‍ ഒസാക്കയ്ക്ക് തീരുമാനം എടുക്കാനുള്ള സമയം നല്‍കുകയെന്നതാണ് പ്രധാനമെന്നും ബില്ലീ ജീൻ കിങ് ട്വീറ്റ് ചെയ്തു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ താരത്തിനെതിരെ ടൂര്‍ണമെന്‍റ് സംഘാടകര്‍ രംഗത്തെത്തിയതോടെയാണ് താരം പിന്മാറ്റം പ്രഖ്യാപിച്ചത്.

ഗ്രാന്‍സ്ലാമിന്‍റെ രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്‌ദാനെ ഇന്ന് നേരിടാനിരിക്കെ കൂടിയായിരുന്നു ഒസാക്കയുടെ പിന്‍മാറ്റം. മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ ഒസാക്കക്ക് പിഴയിട്ടിരുന്നു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം പത്ത് ലക്ഷം രൂപയോളം വരും ഈ തുക.

തന്‍റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറിയതെന്നായിരുന്നു ഒസാക്കയുടെ പ്രതികരണം. 2018ലെ യുഎസ്‌ ഓപ്പണ് ശേഷം കടുത്ത മാനസിക സമ്മര്‍ദം ഒസാക്കയെ വലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വലിയതോതില്‍ ആകാംക്ഷ വര്‍ദ്ധിക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഒസാക്കയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.