പാരിസ്: ഫ്രഞ്ച് ഓപ്പണിലെ വനിതാ സിങ്കിള്‍സ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയ്ക്ക് വിജയതുടക്കം. ഒസ്ട്രേലിയയുടെ 168ാം റാങ്ക് താരം അറിന റൊഡിനോവയെയാണ് 182ാം റാങ്കുകാരിയായ അങ്കിത തോല്‍പ്പിച്ചത്. 3-6, 6-1, 6-4 എന്ന സ്കോറിനാണ് 28കാരിയായ അങ്കിത വിജയം പിടിച്ചത്.
also read: 'താടി വളര്‍ത്തി കോലി'; പ്രഫസറോ, കബീര്‍ സിങ്ങോയെന്ന് ആരാധകര്‍
ബെല്‍ജിയത്തിന്‍റെ 125ാം റാങ്ക് താരം ഗ്രീറ്റ് മിന്നനെയാണ് അടുത്ത റൗണ്ടില്‍ അങ്കിത നേരിടുക. അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ മൂന്നാം റൗണ്ടില്‍ പ്രവേശിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.