ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍: പിഴയിട്ടതിന് പിന്നാലെ ഒസാക്ക പിന്‍മാറി - naomi osaka quit news

മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ ഒസാക്കക്ക് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന്‍റെ രണ്ടാം സീഡ് നവോമി ഒസാക്കയുടെ പിന്‍മാറ്റം

നവോമി ഒസാക്ക പിന്‍മാറി വാര്‍ത്ത  ഒസാക്ക ഫ്രഞ്ച് ഓപ്പണില്ല വാര്‍ത്ത  naomi osaka quit news  osaka leave french open news   Suggested Mapping : sports
നവോമി ഒസാക്ക
author img

By

Published : Jun 1, 2021, 7:34 AM IST

പാരീസ്: ജപ്പാന്‍റെ രണ്ടാം സീഡ് നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറി. ഗ്രാന്‍ഡ്‌ സ്ലാമിന്‍റെ രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്‌ദാനെ ഇന്ന് നേരിടാനിരിക്കെയാണ് ഒസാക്കയുടെ പിന്‍മാറ്റം. മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ ഒസാക്കക്ക് പിഴയിട്ടിരുന്നു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം പത്ത് ലക്ഷം രൂപയോളം വരും ഈ തുക.

തന്‍റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറിയതെന്നായിരുന്നു ഒസാക്കയുടെ പ്രതികരണം. 2018ലെ യുഎസ്‌ ഓപ്പണ് ശേഷം കടുത്ത മാനസിക സമ്മര്‍ദവും ഡിപ്രഷനും ഒസാക്ക അനുഭവിച്ചിരുന്നു. അതേ തുടര്‍ന്നാണ് വലിയതോതില്‍ ആകാംക്ഷ വര്‍ദ്ധിക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഒസാക്കയുടെ പ്രതികരണം.

എന്നാല്‍ പ്രമുഖ താരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംഘാടകര്‍ ഒസാക്കക്ക് മറുപടി നല്‍കി. അതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംഘാടകര്‍ക്ക് ട്വീറ്റ് പിന്‍വലിക്കേണ്ടിവന്നു. പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറിയത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റ് താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഭവത്തിന് ശേഷം ഒസാക്ക പ്രതികരിച്ചു.

also read: ഒസാക്കക്കും ബയേണിനും ലോറസ്

നേരത്തെ ആദ്യ റൗണ്ടില്‍ റൊമാനിയയുടെ 63-ാം സീഡ് പാട്രിക്ക മരിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 6-4, 7-6(4). മത്സരത്തില്‍ ഉടനീളം മരിയക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയാണ് ഒസാക്കയുടെ ജയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.