ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ ക്വാളിഫയര്‍ : ഇന്ത്യയുടെ അങ്കിത റെയ്‌ന തോറ്റ് പുറത്ത്

ലോക റാങ്കിങ്ങില്‍ 182ാം സ്ഥാനക്കാരിയാണ് അങ്കിത. ഏറെ മുന്നില്‍ 125ാം റാങ്കുകാരിയാണ് ഗ്രീറ്റ് മിന്നന്‍.

French Open  Ankita Raina  അങ്കിത റെയ്‌ന  ഗ്രീറ്റ് മിന്നന്‍  ഫ്രഞ്ച് ഓപ്പണ്‍
ഫ്രഞ്ച് ഓപ്പണ്‍ ക്വാളിഫയര്‍: ഇന്ത്യയുടെ അങ്കിത റെയ്‌ന തോറ്റ് പുറത്ത്
author img

By

Published : May 26, 2021, 4:57 PM IST

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സിന്‍റെ രണ്ടാം യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയ്ക്ക് തോല്‍വി. ബെല്‍ജിയത്തിന്‍റെ 17ാം സീഡ് താരം ഗ്രീറ്റ് മിന്നനോടാണ് നേടിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്കോര്‍: 2-6, 0-6. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും ബെല്‍ജിയം താരത്തിന് വെല്ലുവിളിയുയര്‍ത്താന്‍ അങ്കിതയ്ക്കായില്ല.

നിലവില്‍ ലോക റാങ്കിങ്ങില്‍ 182ാം സ്ഥാനക്കാരിയാണ് അങ്കിത. ഏറെ മുന്നില്‍ 125ാം റാങ്കുകാരിയാണ് ഗ്രീറ്റ് മിന്നന്‍. മത്സരത്തിലെ ആദ്യ സര്‍വില്‍ 46 ശതമാനം വിജയം മാത്രമാണ് ഇന്ത്യന്‍ താരത്തിന് നേടാനായത്. അതേസമയം രണ്ടാം സര്‍വില്‍ 26 ശതമാനം മാത്രമായിരുന്നു താരത്തിന്‍റെ സര്‍വ് പോയിന്‍റ്.

also read: 'ഞാനവളുടെ പങ്കാളിയാണ് ഉടമയല്ല'; വിവാദത്തില്‍ പ്രതികരണവുമായി ഇര്‍ഫാന്‍ പഠാന്‍

എന്നാല്‍ ആദ്യ സര്‍വില്‍ 59 ശതമാനം പോയിന്‍റ് നേടാനും രണ്ടാം സെര്‍വില്‍ 65 ശതമാനം പോയിന്‍റ് നേടാനും ബെല്‍ജിയം താരത്തിനായി. ലഭിച്ച മൂന്ന് ബ്രേക്ക് പോയിന്‍റുകളില്‍ ഒന്നും തന്നെ നേടാന്‍ അങ്കിതയ്ക്ക് കഴിയാതിരുന്നപ്പോള്‍ 12 എണ്ണത്തില്‍ നിന്നും ആറു പോയിന്‍റുകള്‍ സ്വന്തമാക്കാന്‍ ഗ്രീറ്റിനായി.

അതേസമയം 168ാം റാങ്കുകാരി അറിന റൊഡിനോവയെ മൂന്ന് സെറ്റ് മത്സരത്തില്‍ തോല്‍പ്പിച്ചാണ് അങ്കിത രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ റൗണ്ട് 3-6 എന്ന സ്കോറിന് കെെവിട്ട ശേഷം തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ 6-1, 6-4 എന്ന സ്കോറിന് നേടിയാണ് താരം മത്സരം പിടിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.