പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സിലെ നിലവിലെ ചാമ്പ്യന്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. പോളിഷ് ഒമ്പതാം സീഡ് ഇഗ സ്വാന്‍ടെക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടത്. ഗ്രീസിന്‍റെ മരിയ സക്കാരിയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് സ്വാന്‍-ടെക്ക് പുറത്തായത്.
സ്‌കോര്‍: 6-4, 6-4. ആദ്യാമായാണ് സക്കാരി ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്നത്. ചെക്കിന്‍റെ ബര്‍ബോറ ഗ്രെചികോവയാണ് സെമി ഫൈനലില്‍ മരിയ സക്കാരിയുടെ എതിരാളി. യുഎസിന്‍റെ കൗമാര താരം കോക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഗ്രെചികോവ സെമിയില്‍ പ്രവേശിച്ചത്.
Also Read: ആരാധകര്‍ തെരഞ്ഞെടുത്തു ; 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മികച്ച ടെസ്റ്റ് പരമ്പര
സ്‌കോര്‍ 6(6)-7(8), 3-6. സെമി ഫൈനല്‍ ലൈനപ്പില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങിലുള്ള വനിത ടെന്നിസ് താരമാണ് മരിയ സക്കാരി. 25 വയസുള്ള സക്കാരി ഗ്രീസിന്‍റെ 25-ാം സീഡാണ്. മറ്റൊരു സെമി ഫൈനല്‍ പോരാട്ടത്തില്‍ സ്ലോവേനിയയുടെ തമാര സിദാന്‍സെക് റഷ്യയുടെ പവ്ലിയോചെങ്കോവയെ നേരിടും.
ഇരു സെമി ഫൈനല്‍ പോരാട്ടങ്ങളും വ്യാഴാഴ്‌ച വൈകിട്ട് ആരംഭിക്കും. ഇത്തണ ഫ്രഞ്ച് ഓപ്പണിന്‍റെ വനിത സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ച നാല് പേരും ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം സെമി ഫൈനല്‍ കളിക്കുന്നത്.
ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ആദ്യമായാണ് ഇത്തരം ഒരു സാഹചര്യം ഉടലെടുക്കുന്നത്.