ന്യൂയോര്‍ക്ക്: യു.എസ് ഓപ്പൺ ടെന്നിസ് സെമിയിൽ പ്രവേശിച്ച് സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ ഒന്നിന് എതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സെര്‍ബിയൻ താരം വിജയം സ്വന്തമാക്കിയത്. ഇതോടെ 21-ാം ഗ്രാൻഡ് സ്ലാം കിരീടം, കലണ്ടര്‍ സ്ലാം എന്നീ ലക്ഷ്യങ്ങളിലേക്ക് ജോക്കോ ഒരു പടി കൂടി അടുത്തു. സ്‌കോര്‍: 5-7, 6-2, 6-2, 6-3.
ആദ്യ സെറ്റ് 5-7 നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് ജോക്കോവിച്ച് സെമിയിലേക്ക് ചുവടുവെച്ചത്. തുടർന്നുള്ള മൂന്ന് സെറ്റുകളിലും ബെരെറ്റിനിയെ ഒരവസരത്തിൽ പോലും മുന്നേറാൻ അവസരം നൽകാതെ ജോക്കോവിച്ച് നിഷ്പ്രഭമാക്കുകയായിരുന്നു.
-
Onward idemooo #semis 💪🏼🎾 thank you for all the amazing support #NoleFam 🙏🏼 #USOpen pic.twitter.com/ooHwz85Ahe
— Novak Djokovic (@DjokerNole) September 9, 2021 " class="align-text-top noRightClick twitterSection" data="
">Onward idemooo #semis 💪🏼🎾 thank you for all the amazing support #NoleFam 🙏🏼 #USOpen pic.twitter.com/ooHwz85Ahe
— Novak Djokovic (@DjokerNole) September 9, 2021Onward idemooo #semis 💪🏼🎾 thank you for all the amazing support #NoleFam 🙏🏼 #USOpen pic.twitter.com/ooHwz85Ahe
— Novak Djokovic (@DjokerNole) September 9, 2021
-
Introducing the Final Four. pic.twitter.com/nMXGPeXIVX
— US Open Tennis (@usopen) September 9, 2021 " class="align-text-top noRightClick twitterSection" data="
">Introducing the Final Four. pic.twitter.com/nMXGPeXIVX
— US Open Tennis (@usopen) September 9, 2021Introducing the Final Four. pic.twitter.com/nMXGPeXIVX
— US Open Tennis (@usopen) September 9, 2021
മേജർ ടൂർണമെന്‍റുകളിൽ ഈ വർഷത്തെ തുടർച്ചയായ 26-ാം ജയത്തോടെയാണ് ജോക്കോവിച്ച് സെമിയിൽ പ്രവേശിച്ചത്. രണ്ട് മത്സരങ്ങൾ കൂടി വിജയിക്കാനായാൽ 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമാകാൻ ജോക്കോവിച്ചിനാകും.
-
Nothing was stopping Novak from another #USOpen semifinal! pic.twitter.com/2uNjz3coO6
— US Open Tennis (@usopen) September 9, 2021 " class="align-text-top noRightClick twitterSection" data="
">Nothing was stopping Novak from another #USOpen semifinal! pic.twitter.com/2uNjz3coO6
— US Open Tennis (@usopen) September 9, 2021Nothing was stopping Novak from another #USOpen semifinal! pic.twitter.com/2uNjz3coO6
— US Open Tennis (@usopen) September 9, 2021
ALSO READ: ടൂർണമെന്‍റിലുടനീളം അട്ടിമറി വിജയങ്ങൾ; യുഎസ് ഓപ്പണിലെ താരമായി 19കാരി ലെയ്‌ല ഫെർണാണ്ടസ്
1969ല്‍ റോഡ് ലേവറാണ് കലണ്ടര്‍ വര്‍ഷത്തെ നാല് മേജര്‍ കിരീടങ്ങളും അവസാനമായി സ്വന്തമാക്കിയത്. കൂടാതെ 21 ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നീ താരങ്ങൾക്കൊപ്പമെത്താനും ജോക്കോവിച്ചിനാകും.