കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നിസ് പുരുഷ വിഭാഗം കിരീടം ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയ്‌ക്ക്. ഫൈനലില്‍ ജോര്‍ജിയയുടെ നിക്കോളാസ് ബസിലാഷ്‌വിലിയെ തോല്‍പ്പിച്ചാണ് നോറിയുടെ കിരീട നേട്ടം.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബ്രിട്ടീഷ് താരത്തിന്‍റെ വിജയം. ആദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ പിടിച്ചാണ് നോറി മത്സരം സ്വന്തമാക്കിയത്. സ്കോര്‍: 3-6, 6-4, 6-1.
-
Perfect kiss 😘#BNPPO21 | @cam_norrie pic.twitter.com/CjR7sAxJxy
— BNP Paribas Open (@BNPPARIBASOPEN) October 18, 2021 " class="align-text-top noRightClick twitterSection" data="
">Perfect kiss 😘#BNPPO21 | @cam_norrie pic.twitter.com/CjR7sAxJxy
— BNP Paribas Open (@BNPPARIBASOPEN) October 18, 2021Perfect kiss 😘#BNPPO21 | @cam_norrie pic.twitter.com/CjR7sAxJxy
— BNP Paribas Open (@BNPPARIBASOPEN) October 18, 2021
മത്സരത്തിലെ വിജയത്തോടെ ഇന്ത്യന്‍ വെല്‍സ് കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന റെക്കോഡും നോറി സ്വന്തമാക്കി. 2009ല്‍ ആന്‍ഡി മറെയും 2020, 2004 വര്‍ഷങ്ങളില്‍ ടിം ഹെന്മാനും ടൂര്‍ണമെന്‍റിലെ ഫൈനലില്‍ പ്രവേശിച്ചിരുന്നുവെങ്കിലും വിജയിക്കാനായിരുന്നില്ല.
സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ കീഴടക്കിയാണ് നോറി ഫൈനലിലനെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ വിജയം. സ്‌കോര്‍: 6-2, 6-4.
also read: ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് സ്‌കോട്ട്‌ലന്‍ഡ്
അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചായിരുന്നു ബസിലാഷ്‌വിലിയുടെ ഫൈനല്‍ പ്രവേശനം. 7-6, 6-3 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരം മത്സരം പിടിച്ചത്.