ഹാംബെര്‍ഗ്: ജര്‍മന്‍ ടെന്നീസ് ഫെഡറേഷന്‍ നേതൃസ്ഥാനത്ത് നിന്നും ബോറിസ് ബെക്കര്‍ സ്ഥാനമൊഴിഞ്ഞു. യൂത്ത് ഡെവലപ്പ്മെന്‍റ് പ്രോഗാമിന്‍റെയും ഡേവിസ് കപ്പ് ടീമിന്‍റെയും മേല്‍നോട്ട സ്ഥാനവും ബെക്കര്‍ ഒഴിഞ്ഞു. 2017 മുതല്‍ ഫെഡറേഷന്‍റെ തലപ്പത്ത് ബെക്കറുണ്ട്.
മുന്‍ ജര്‍മന്‍ ടെന്നീസ് താരം കൂടിയായ ബെക്കര്‍ മൂന്ന് തവണ വിംബിള്‍ഡണ്‍ ഉള്‍പ്പെടെ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1985, 1986, 1989 വര്‍ഷങ്ങളിലാണ് ബെക്കര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്. അധിക ജോലി ഭാരത്തെ തുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നതെന്ന് 53 വയസുള്ള ബെക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വലിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ അടുത്ത് തന്നെ ഫെഡറേഷനിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഡേവിസ് കപ്പ് ടീം നായകന്‍ മൈക്കള്‍ കൊഹ്മാന്‍ താല്‍ക്കാലിക ചുമതല വഹിക്കും.