ETV Bharat / sports

ഓസ്ട്രേലിയൻ ഓപ്പൺ സെമിയില്‍ ജോക്കോവിച്ച് - ഫെഡറർ പോരാട്ടം - Djokovic pays tribute to Kobe Bryant

ഇന്ന് നടന്ന ക്വാർട്ടറില്‍ കനേഡിയൻ താരം മിലോസ് റാനിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പ്പിച്ച സൂപ്പർ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. സെമിയില്‍ ജോക്കോവിച്ച് സ്വിസ് താരം റോജർ ഫെഡററെ നേരിടും.

Australian Open: Djokovic beats Raonic, sets up semi-final clash with Federer
ഓസ്ട്രേലിയൻ ഓപ്പൺ സെമിയില്‍ ജോക്കോവിച്ച് - ഫെഡറർ പോരാട്ടം
author img

By

Published : Jan 28, 2020, 9:52 PM IST

മെല്‍ബൺ; ഓസ്ട്രേലിയൻ ഓപ്പൺ സെമിയില്‍ ടെന്നിസ് ആരാധകരെ കാത്തിരിക്കുന്നത് സൂപ്പർ പോരാട്ടം. ഇന്ന് നടന്ന ക്വാർട്ടറില്‍ കനേഡിയൻ താരം മിലോസ് റാനിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പ്പിച്ച സൂപ്പർ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. (6-4), (6-3), (7-6) എന്നി സ്കോറിനാണ് സെർബിയൻ താരത്തിന്‍റെ വിജയം. സെമിയില്‍ ജോക്കോവിച്ച് സ്വിസ് താരം റോജർ ഫെഡററെ നേരിടും. ഹെലിക്കോപ്റ്റർ അപകടത്തില്‍ മരിച്ച കോബി ബ്രയാന്‍റിന് ആദരം അർപ്പിച്ച ശേഷമാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ പത്ത് വർഷമായി നേരിട്ട് അറിയാവുന്ന ലോകതാരമാണ് ബ്രയാന്‍റ് എന്ന് ജോക്കോവിച്ച് അനുസ്മരിച്ചു.

ഓസ്ട്രേലിയൻ ഓപ്പൺ സെമിയില്‍ ജോക്കോവിച്ച് - ഫെഡറർ പോരാട്ടം
ജോക്കോവിച്ചിന്‍റെ എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലാണ് ഫെഡറർക്കെതിരെ നടക്കുക. നേരത്തെ അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഫെഡറർ ഏഴ് മാച്ച് പോയിന്‍റുകൾ നേടിയാണ് നാല് മണിക്കൂർ 33 മിനിട്ട് നീണ്ട പോരാട്ടത്തില്‍ ടെന്നിസ് സാൻഡ്ഗ്രെനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നത്. 38കാരനായ ഫെഡററുടെ 15-ാം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ജയമാണിത്. ക്വാർട്ടറില്‍ ആദ്യ സെറ്റ് നേടിയ ഫെഡറർ പിന്നീട് രണ്ട് സെറ്റ് നഷ്ടമാക്കിയിരുന്നു. ഒടുവില്‍ അവസാന രണ്ട് സെറ്റും ജയിച്ചാണ് സെമി ബെർത്ത് നേടിയത്.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.