ഷാർജ : ടി20 ലോകകപ്പിൽ കുഞ്ഞൻമാരായ നമീബിയയെ 52 റണ്‍സിന് തകർത്ത് ന്യൂസിലൻഡ് സെമി സാധ്യതകൾ വർധിപ്പിച്ചു. ന്യൂസിലൻഡ് ഉയർത്തിയ 164 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സ് നേടാനേ സാധിച്ചുള്ളു. വിജയത്തോടെ അഫ്‌ഗാനിസ്ഥാനെ പിന്തള്ളി ന്യൂസിലൻഡ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.
ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് മത്സരത്തിൽ പിടിമുറുക്കിയ കിവീസ് ബോളർമാർ കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഓപ്പണർ സ്റ്റെഫാൻ ബാർഡ് 22 പന്തിൽ 21 റണ്‍സെടുത്ത് പുറത്തായപ്പോൾ മൈക്കൽ വാൻ ലിങ്കെൻ 25 പന്തിൽ 25 റൺസെടുത്തു പുറത്തായി. സെൻ ഗ്രീൻ (27 പന്തിൽ 23), ഡേവിഡ് വീസ് (17 പന്തിൽ 16) എന്നിവരാണ് നമീബിയക്കായി രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
-
A thorough all-round performance from New Zealand helps them seal a comprehensive victory against Namibia 🙌 #NZvNAM report 👇 #T20WorldCup https://t.co/cG4hdvtODt
— T20 World Cup (@T20WorldCup) November 5, 2021 " class="align-text-top noRightClick twitterSection" data="
">A thorough all-round performance from New Zealand helps them seal a comprehensive victory against Namibia 🙌 #NZvNAM report 👇 #T20WorldCup https://t.co/cG4hdvtODt
— T20 World Cup (@T20WorldCup) November 5, 2021A thorough all-round performance from New Zealand helps them seal a comprehensive victory against Namibia 🙌 #NZvNAM report 👇 #T20WorldCup https://t.co/cG4hdvtODt
— T20 World Cup (@T20WorldCup) November 5, 2021
ഗ്രഹാർഡ് ഇറസുമുസ് (3), നിക്കോൾ ലോഫ്റ്റി ഇറ്റൻ (0), ക്രെയ്‌ഗ് വില്യംസ് (0), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ക്യാപ്‌റ്റൻ ജെ.ജെ സ്മിത്ത്(9), റുബിൻ ട്രുമ്പിൽമാൻ(6) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ടിം സൗത്തി, ട്രെന്‍റ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മിച്ചൽ സാന്ത്നൽ, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ALSO READ : ഇതിഹാസം തിരിച്ചെത്തുന്നു, സാവി ബാഴ്‌സയുടെ പരിശീലകനാകും
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്പ്സ്(39), ജെയിംസ് നീഷാം(35) എന്നിവരുടെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ (18) ഡാരിൽ മിച്ചൽ(19) എന്നിവർ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണ്‍ 28 റണ്‍സെടുത്ത് പുറത്തായപ്പോൾ ഡെവോണ്‍ കോണ്‍വേ(17) റണ്‍ ഔട്ട് ആയി.
-
New Zealand edge closer to the semis 📈#T20WorldCup | #NZvNAM | https://t.co/Jkn8Z7ProZ pic.twitter.com/lM6BHLrLa2
— T20 World Cup (@T20WorldCup) November 5, 2021 " class="align-text-top noRightClick twitterSection" data="
">New Zealand edge closer to the semis 📈#T20WorldCup | #NZvNAM | https://t.co/Jkn8Z7ProZ pic.twitter.com/lM6BHLrLa2
— T20 World Cup (@T20WorldCup) November 5, 2021New Zealand edge closer to the semis 📈#T20WorldCup | #NZvNAM | https://t.co/Jkn8Z7ProZ pic.twitter.com/lM6BHLrLa2
— T20 World Cup (@T20WorldCup) November 5, 2021
തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ന്യൂസിലൻഡിനെ അവസാന ഓവറിൽ തകർത്തടിച്ച ഗ്ലെൻ ഫിലിപ്പ്സ്, ജെയിംസ് നീഷാം എന്നിവരാണ് കരകയറ്റിയത്. നമീബിയക്കായി ബെർണാൾഡ് സ്കോൾട്ട്സ്, ഡേവിഡ് വെയ്‌സ്, ഗ്രഹാർഡ് ഇറസ്‌മുസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.